ദോഹ: ശാന്തിനികേതൻ ഇന്ത്യൻ സ്കൂളിലെ അഞ്ചാംക്ലാസുകാരൻ മുഹമ്മദ് അയാൻ അബ്ദുസ്സലാം കൂടുതൽ മിടുക്കനാകുകയാണ്. അല്ലെങ്കിൽ നോക്കൂ, തന്‍റെ കുഞ്ഞുസമ്പാദ്യം അവൻ എങ്ങിനെയാണ് വിനിയോഗിച്ചതെന്ന്. അവന്‍റെ കുഞ്ഞിക്കൈകളാൽ നൽകിയ സൗജന്യ വിമാന ടിക്കറ്റുകളാൽ ഖത്തറിലെ ഏറ്റവും അർഹരായ രണ്ടു പ്രവാസികൾ ഉടൻ നാട്ടിലേക്ക് മടങ്ങും.
അവന്‍റെ വലിയ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ ഗൾഫ്മാധ്യമവും മീഡിയാവണ്ണും ഒരുക്കിയ ‘മിഷൻ വിങ്സ് ഓഫ് കംപാഷൻ’ പദ്ധതിയും കൂടെയുണ്ട്. കോവിഡിെൻറ പശ്ചാത്തലത്തിൽ നാട്ടിലെത്താൻ യാത്രക്ക് അവസരം ലഭിച്ചിട്ടും ടിക്കറ്റിന് പണമില്ലെന്ന കാരണത്താൽ കഷ്ടപ്പെടുന്ന പ്രവാസികൾക്ക് ഉദാരമനസ്കരുടെ സഹായത്താൽ സൗജന്യ വിമാനടിക്കറ്റുകൾ നൽകുന്ന പദ്ധതിയാണ് ‘മിഷൻ വിങ്സ് ഓഫ് കംപാഷൻ’. പദ്ധതിയെക്കുറിച്ച് കണ്ടുംകേട്ടുമറിഞ്ഞ മുഹമ്മദ് അയാൻ അന്നേ മനസിലിട്ടു ആ ആഗ്രഹം. അങ്ങിനെയാണ് സ്വരുക്കൂട്ടിയ സമ്പാദ്യം പദ്ധതി അധികൃതരെ ഏൽപ്പിക്കുന്നത്.
രണ്ട് വിമാനടിക്കറ്റിനുള്ള പണം ‘ഗൾഫ്മാധ്യമം’ മാർക്കറ്റിങ് ആൻഡ് അഡ്മിൻ മാനേജർ ആർ.വി. റഫീക്ക് ഏറ്റുവാങ്ങി. ഇതിനകം പദ്ധതി വഴി ഖത്തറിൽ നിന്ന് സൗജന്യ ടിക്കറ്റിൽ നാടണഞ്ഞത് 31 പ്രവാസികളാണ്. എംബസിയില്‍ നിന്നും യാത്രക്കുള്ള അനുമതി ലഭിച്ചവര്‍ക്ക് ടിക്കറ്റെടുക്കാനുള്ള സാമ്പത്തിക സഹായമാണ് പദ്ധതി അധികൃതർ കൈമാറുന്നത്.
നേരത്തെ രജിസ്റ്റർ ചെയ്തവരിൽനിന്ന് തെരഞ്ഞെടുക്കുന്നവർക്ക് തുടർഅന്വേഷണങ്ങൾ നടത്തിയാണ് ടിക്കറ്റിനുള്ള പണം അനുവദിക്കുന്നത്. ഇതിനായി പ്രത്യേക കമ്മിറ്റികളും പ്രവർത്തിച്ചുവരുന്നുണ്ട്. അടുത്ത ഘട്ടത്തിൽ കേരളത്തിലേക്കുള്ള വിവിധ വിമാനങ്ങളിലുള്ളവർക്കും സൗജന്യ ടിക്കറ്റുകൾ നൽകുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.