ദോഹ: ഇറാൻ ആക്രമണവുമായി ബന്ധപ്പെട്ട് മിസൈൽ അവശേഷിപ്പുകളോ സംശയം തോന്നിക്കുന്ന അസാധാരണ വസ്തുക്കളോ കണ്ടെത്തിയാൽ അധികൃതരെ അറിയിക്കണമെന്ന് പ്രതിരോധ മന്ത്രാലയവും ആഭ്യന്തര മന്ത്രാലയവും ആവശ്യപ്പെട്ടു. ഇത്തരം വസ്തുക്കൾ ജാഗ്രതാപൂർവമായാണ് കൈകാര്യം ചെയ്യേണ്ടത്. അപകടഭീഷണിയും പൊതുജനാരോഗ്യ സുരക്ഷയും കണക്കിലെടുത്ത് ഇവ സ്പർശിക്കാനോ സമീപിക്കാനോ പാടില്ലെന്നും അധികൃതർ അറിയിച്ചു.
ഇത്തരം വസ്തുക്കൾ കൈകാര്യം ചെയ്യേണ്ടത് പ്രത്യേക പരിശീലനം നേടിയ ഉദ്യോഗസ്ഥരാണെന്നും ഇത്തരം സംശയാസ്പദമായ ഭാഗങ്ങൾ കണ്ടാൽ 40442999 നമ്പറിൽ അറിയിക്കണമെന്നും മന്ത്രാലയങ്ങൾ ഓർമിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.