ദോഹ: തിങ്കളാഴ്ച ഉണ്ടായിട്ടുള്ള എല്ലാ ട്രാഫിക് നിയമലംഘനങ്ങളും റദ്ദാക്കിയതായി ആഭ്യന്തര മന്ത്രാലയം. ഇറാൻ ആക്രമണത്തെതുടർന്ന് രാജ്യത്തുണ്ടായ അസാധാരണ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് ജൂൺ 23ലെ എല്ലാ ഡ്രൈവർമാരുടെയും ട്രാഫിക് നിയമലംഘനങ്ങൾ റദ്ദാക്കാൻ ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചത്.
അടിയന്തര സാഹചര്യത്തിൽ, പൗരന്മാരും താമസക്കാരും ജോലി സ്ഥലങ്ങളിലേക്കും സേവന- താമസ കേന്ദ്രങ്ങളിലേക്കും പെട്ടെന്ന് എത്തിച്ചേരേണ്ട സാഹചര്യമുണ്ടായതാനാലാണ് നടപടി. ഈ ഇളവ് ആ ദിവസം മാത്രം ബാധകമാകുന്നതാണ്. ട്രാഫിക് നിയമങ്ങൾ കർശനമായി പാലിക്കണമെന്നും റോഡ് ഉപയോഗിക്കുന്ന എല്ലാവരുടെയും അവകാശങ്ങൾ മാനിക്കേണ്ടതാണെന്നും മന്ത്രാലയം ഓർമിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.