മിലിപോൾ 2018ന്​ വിജയകരമായ പരിസമാപ്​തി

ദോഹ: ആഭ്യന്തര സുരക്ഷ, സിവിൽ ഡിഫൻസ്​ രംഗത്തെ അന്താരാഷ്​ട്ര പ്രദർശനമായ 12ാമത് മിലിപോൾ ഖത്തറിന് ദോഹ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സ​െൻററിൽ വിജയകരമായ പരിസമാപ്തി. സന്ദർശകരുടെയും കരാറുകളുടെയും കാര്യത്തിൽ ഗണ്യമായ വർധനവാണ്​ രേഖപ്പെടുത്തിയത്​. 527.5 ദശലക്ഷം റിയാലി​​െൻറ കരാറുകളാണ്​ ഒപ്പുവെച്ചത്​. മൂന്ന്​ ദിവസത്തിനിടെ 8487 സന്ദർശകരാണ്​ മിലിപോളിൽ എത്തിയത്​.
അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ രക്ഷാകർതൃത്വത്തിൽ നടന്ന മിലിപോൾ ഖത്തർ വൻ വിജയകരമായാണ് സമാപിച്ചതെന്ന് മേജർ ജനറൽ നാസർ ബിൻ ഫഹദ് ആൽഥാനി പറഞ്ഞു. 13ാമത് മിലിപോൾ ഖത്തർ 2020 ഒക്ടോബർ 26 മുതൽ 28 വരെ നടക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.
24 രാജ്യങ്ങളിൽ നിന്ന്​ 222 പ്രദർശകർ പ​െങ്കടുത്തു. അഞ്ച്​ രാജ്യങ്ങളുടെ പവലിയനുകളും ഖത്തറിൽ നിന്ന് 90 കമ്പനികളും ഈ വർഷം പങ്കെടുത്തതായി അദ്ദേഹം വ്യക്തമാക്കി.

8487 സന്ദർശകരാണ് പ്രദർശനത്തിന് പങ്കെടുത്തതെന്നും 2016ലെ മിലിപോളിൽ നിന്നും 39 ശതമാനത്തി​െൻറ വർധനവാണ് ഉണ്ടായിരിക്കുന്നതെന്നും ലോകത്തി​െൻറ വിവിധ ഭാഗങ്ങളിൽ നിന്നായി 352 റിപ്പോർട്ടർമാരും മിലിപോളിൽ പങ്കെടുത്തുവെന്നും അദ്ദേഹം സൂചിപ്പിച്ചു.
സൈബർ സുരക്ഷാ മേഖലയിലെ പ്രമുഖ കമ്പനിയുമായി ആഭ്യന്തര മന്ത്രാലയം 48 ദശലക്ഷം റിയാലി​െൻറ കരാറിലും ദിയാർ അൽ ശർഖ് അൽ ഔസത് എന്ന സൈബർ സുരക്ഷാ കമ്പനിയുമായി 20 ദശലക്ഷം റിയാലി​െൻറ കരാറിലും ഒപ്പുവെച്ചെന്ന് ബ്രിഗേഡിയർ അൽ ശാഫി പറഞ്ഞു.
വെഹിക്കിൾ ട്രാക്കിംഗ് മെഷീനുകൾ ഇറക്കുമതി ചെയ്യുന്നതിനും അതി​െൻറ അകറ്റുപണികൾക്കുമായി ഐഡിയൽ സൊലൂഷ്യൻസ്​ കമ്പനിയുമായി ആഭ്യന്തരമന്ത്രാലയം 9,365,634 റിയാലി​െൻറ കരാറിലും മന്നാഈ േട്രഡിംഗ് കമ്പനിയുമായി സിസ്​കോ സംവിധാനത്തിന് സാങ്കേതിക പിന്തുണ നൽകുക, വോക്കൽ കമ്മ്യൂണിക്കേഷൻ രംഗത്തെ അടിസ്​ഥാന സൗകര്യ പ്രവർത്തനങ്ങൾ എന്നീ മേഖലയിൽ 92,515,343 റിയാലി​െൻറ കരാറിലും ആഭ്യന്തരമന്ത്രാലയം ഒപ്പുവെച്ചെന്ന് അൽ ശാഫി വിശദീകരിച്ചു.

Tags:    
News Summary - milipol 2018-qatar-qatar news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.