പാനൽ ചർച്ചയിൽ ജസീല നാസർ സംസാരിക്കുന്നു
ദോഹ: അന്താരാഷ്ട്ര വനിതദിനത്തോനടനുബന്ധിച്ച് എം.ജി.എം ഖത്തർ സോഷ്യൽ, വർക്ക് ലൈഫ് ബാലൻസ് ഇൻ ഫാമിലി’ എന്ന വിഷയത്തിൽ പാനൽ ചർച്ച സംഘടിപ്പിച്ചു. അൽ മിർഖാബ് കോമ്പൗണ്ട് ക്ലബ് ഹൗസിൽ നടന്ന ചർച്ചയിൽ എം.ജി.എം എക്സി. അംഗം ജസീല നാസർ മോഡറേറ്ററായിരുന്നു. പരിപാടിയിൽ നസീഹ മജീദ്, ഷഹാന ഇല്യാസ്, സലീന കൂലത്ത്, കല ലോവലിൻ, മിനി സിബി, ബബിന, ഷൈനി കബീർ, ലത നായർ, നബീസകുട്ടി അബ്ദുൽ കരീം, ദിൽബ മിത്ലാജ്, നിമിഷ നിഷാദ് എന്നിവർ സംസാരിച്ചു.
ജോലിയോ സ്വന്തമായി ബിസിനസോ ചെയ്യുന്ന കുടുംബിനികളായ പ്രവാസി സ്ത്രീകൾ ജോലിയും സാമൂഹിക സേവനവും കുടുംബജീവിതവും സന്തുലിതമായി എങ്ങനെ കൊണ്ടുപോകുന്നു എന്നതു സംബന്ധിച്ച് തയാറാക്കിയ സർവേ റിപ്പോർട്ട് അവതരിപ്പിച്ചു.
റിപ്പോർട്ട് അടിസ്ഥാനമാക്കി പ്രതിനിധികൾ ചർച്ച നടത്തി. നൂറോളം വനിതകളെ ഉൾപ്പെടുത്തിയായിരുന്നു സർവേ. പാനൽ ചർച്ചയിൽ പങ്കെടുത്തവർക്ക് സർട്ടിഫിക്കറ്റുകൾ നൽകി. റഹീല ഖിറാഅത്ത് നടത്തി. ഷർമിൻ ഷാഹുൽ സ്വാഗതവും, ബുഷ്റ ഷമീർ നന്ദിയും പറഞ്ഞു. എം.ജി.എം സെക്രട്ടേറിയേറ്റ് അംഗങ്ങൾ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.