ഖത്തർ യൂനിറ്റി റൺ മാരത്തണിലെ വിജയികൾ കേന്ദ്ര മന്ത്രി ഡോ. മൻസുഖ് മാണ്ഡവ്യക്കും ഇന്ത്യൻ അംബാസഡർ
വിപുലിനുമൊപ്പം
ദോഹ: വിദ്യാർഥികൾക്കിടയിൽ ഐക്യവും ആരോഗ്യവും കായികക്ഷമതയും പ്രോത്സാഹിപ്പിക്കുക ലക്ഷ്യമിട്ട് ഇന്ത്യൻ സ്പോർട്സ് സെന്റർ ഇന്ത്യൻ എംബസിയുമായി ചേർന്ന് സംഘടിപ്പിച്ച ഇന്റർ സ്കൂൾ മാരത്തൺ മത്സരമായ ‘യൂനിറ്റി റണി’ൽ എം.ഇ.എസ് ഇന്ത്യൻ സ്കൂളിലെ കെവിൻ ജോസഫിന് ഒന്നാം സ്ഥാനം.
ഖത്തറിലെ വിവിധ ഇന്ത്യൻ സ്കൂളുകളിൽനിന്നായി 120ഓളം വിദ്യാർഥികൾ ആവേശത്തോടെ പങ്കെടുത്ത മാരത്തണിൽ കേന്ദ്ര തൊഴിൽ-യുവജനകാര്യ കായികമന്ത്രി ഡോ. മൻസുഖ് മാണ്ഡവ്യ മുഖ്യാതിഥിയായി. വിജയികൾക്ക് അദ്ദേഹം സമ്മാനം വിതരണം ചെയ്തു. സമ്മാനദാന ചടങ്ങിൽ ഖത്തറിലെ ഇന്ത്യൻ അംബാസഡർ വിപുൽ സന്നിഹിതനായിരുന്നു. കെവിൻ ജോസഫിന്റെയും അദ്ദേഹത്തിന്റെ പരിശീലകൻ കെ. മാത്യുവിന്റെയും നേട്ടങ്ങളെ എം.ഇ.എസ് ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ ഡോ. ഹമീദ കാദർ അഭിനന്ദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.