ദോഹ: യു.എൻ ജനറൽ അസംബ്ലിയിൽ പങ്കെടുക്കുന്നതിനായി ന്യൂയോർക്കിലെത്തിയ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി യു.എൻ സെക്രട്ടറി ജനറൽ അേൻറാണിയോ ഗുട്ടറസുമായും ജനറൽ അസംബ്ലി 72ാം സെഷൻ പ്രസിഡൻറ് മിറോസ്ലാവ് ലാജിച്ചുമായും ഹ്യൂമൻ റൈറ്റ്സ് വാച്ച് എക്സിക്യൂട്ടിവ് ഡയറക്ടർ കെന്നത് റോതുമായും ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെയുമായും ന്യൂയോർക്കിൽ കൂടിക്കാഴ്ച നടത്തി. അമീർ–തെരേസ മെയ് കൂടിക്കാഴ്ചയിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധത്തെ സംബന്ധിച്ചും വിവിധ മേഖലകളിൽ പരസ്പര സഹകരണം ശക്തിപ്പെടുത്തുന്നതുമായി ബന്ധപ്പെട്ടും ചർച്ച നടന്നു. മേഖലയിലും അന്തർദേശീയ തലത്തിലെയും രാഷ്ട്രീയ സാഹചര്യങ്ങളും ഇരുരാഷ്ട്ര നേതാക്കളും കൂടിക്കാഴ്ചയിൽ വിശകലനം ചെയ്തു. ഗൾഫ് പ്രതിസന്ധിയും ചർച്ചയിൽ കടന്നുവന്നു. അത് അവസാനിപ്പിക്കുന്നതിന് കുവൈത്ത് അമീറിെൻറ മധ്യസ്ഥ ശ്രമങ്ങൾക്കുള്ള അന്താരാഷ്ട്ര പിന്തുണയും ചർച്ച ചെയ്തു. ഇരുരാഷ്്ട്രങ്ങളിൽ നിന്നുമുള്ള ഉന്നതതല സംഘവും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.