ദേശീയ പകര്‍ച്ചവ്യാധി പ്രതിരോധ തയാറെടുപ്പ് കമ്മിറ്റി അധ്യക്ഷന്‍ ഡോ. അബ്ദുല്‍ ലത്തീഫ് അല്ഖാലിന് വേണ്ടി കോർപറേറ്റ് കമ്യൂണിക്കേഷന്‍ പ്രോജക്ട് മാനേജര്‍ ഇബ്രാഹീം നബീനക്ക് ഗൾഫ്മാധ്യമം മീഡിയവൺ എക്സിക്യൂട്ടിവ് കമ്മിറ്റി ചെയർമാൻ റഹീം ഓമശ്ശേരി പുരസ്കാരം നൽകുന്നു
ദോഹ: സ്വന്തം ജീവനും സുരക്ഷിതത്വവും മറന്ന് അന്യന് കാരുണ്യത്തിെൻറയും സേവനത്തിെൻറയും മഹാമാതൃക തീർത്തവർക്ക് മീഡിയവൺ ടി.വിയുടെ ആദരം.കോവിഡ് കാലത്ത് സ്തുത്യർഹ സേവനപ്രവർത്തനങ്ങൾ നടത്തിയതിന് വിവിധ സ്ഥാപനങ്ങൾക്കും വ്യക്തിക്കൾക്കുമായി പ്രഖ്യാപിച്ച 'ബ്രേവ്ഹാർട്സ്' പുരസ്കാരങ്ങള്‍ പ്രൗഢമായ ചടങ്ങിൽ വിതരണം ചെയ്തു.നൂറുകണക്കിന് നാമനിർദേശങ്ങളിൽനിന്ന് വിദഗ്ധ ജൂറിയാണ് സൂക്ഷ്മപരിശോധനകൾക്ക് ശേഷം 15 അന്തിമ വിജയികളെ തെരഞ്ഞെടുത്തത്. ദേശീയ പകര്‍ച്ചവ്യാധി പ്രതിരോധ തയാറെടുപ്പ് കമ്മിറ്റി അധ്യക്ഷന്‍ ഡോ. അബ്ദുല്‍ ലത്തീഫ് അല്ഖാലിന് വേണ്ടി കോർപറേറ്റ് കമ്യൂണിക്കേഷന്‍ പ്രോജക്ട് മാനേജര്‍ ഇബ്രാഹീം നബീന പുരസ്കാരം ഏറ്റുവാങ്ങി.
ഡോ. അസീസ് പാലോള്‍
ഹമദ് മെഡിക്കല്‍ കോർപറേഷന് അടിയന്തര ചികിത്സാവിഭാഗം ഡയറക്ടര്‍ ഡോ. മുഹമ്മദ് അല്‍ഹാജിരി, ഇഹ്തിറാസ് ആപ് രൂപകൽപന ചെയ്ത ഓര്‍ബിസ് സിസ്റ്റം കമ്പനി പ്രതിനിധികളായ ആേൻറായിന് ഷാമിയ, പ്രോജക്ട് ഡയറക്ടര്‍ ആല്‍ബി ജോയ്, ഐ.സി.ബി.എഫിന് വേണ്ടി പ്രസിഡൻറ് പി.എന്‍. ബാബുരാജന്, ഖത്തര്‍ കെ.എം.സി.സി സംസ്ഥാന കമ്മിറ്റിക്കുവേണ്ടി പ്രസിഡൻറ് എസ്.എ.എം. ബഷീര്‍, ഇന്‍കാസ് സെന്‍ട്രല്‍ കമ്മിറ്റിക്ക് വേണ്ടി പ്രസിഡൻറ് സമീര്‍ ഏറാമല, കർചറല് ഫോറം ഖത്തറിനുവേണ്ടി സംസ്ഥാന വൈസ് പ്രസിഡൻറ് മുഹമ്മദ് കുഞ്ഞി, ഇന്ത്യൻ ഡോക്ടേഴ്സ് ക്ലബ് ഖത്തറിനുവേണ്ടി ഡോ. ജോയൽ ജേക്കബ്, ഡോ. പ്രജീഷ്, അസീം ടെക്നോളജീസ് സി.ഇ.ഒ ഷെഫീഖ് കബീര്‍, കേരള ഫുഡ് സെൻറര്‍ എം.ഡി അബ്ദുല്ല ഉള്ളാടത്ത്, ഹസം മിബൈരീക് കോവിഡ് ഫീല്‍ഡ് ഹോസ്പിറ്റല്‍ മേധാവി ഡോ. മുഹമ്മദ് ഗഫ്ഫാര്‍ മുഹമ്മദലി, കോവിഡ് ഫീല്‍ഡ് ഹോസ്പിറ്റല്‍ ഇൻറേര്‍ണല്‍ മെഡിസിന് സ്പെഷല്‍ കണ്‍സള്‍ട്ടൻറ് ഡോ. അസീസ് പാലോള്‍, ഖത്തറിലെ ഇന്ത്യന്‍ നഴ്സുമാരുടെ സംഘടനയായ യൂനീക്, ഫിന്‍ക്യൂ, യൂത്ത് ഫോറം ഖത്തറിനുവേണ്ടി പ്രസിഡൻറ് എസ്.എസ്. മുസ്തഫ തുടങ്ങിയവര്‍ പ്രധാന 15 പുരസ്കാരങ്ങള്‍ ഏറ്റുവാങ്ങി. പ്രശസ്തിപത്രവും െമമേൻറായുമടങ്ങുന്നതായിരുന്നു പുരസ്കാരം.
കെ.എം.സി.സി
അവാര്‍ഡ് കമ്മിറ്റിയുടെ പ്രത്യേക പരാമര്‍ശം ലഭിച്ച ഡോ. മജീദ് മാളിയേക്കല്‍, ഫൈസല്‍ ഹുദവി, ഖത്തര്‍ സ്പര്‍ശം, നിജാബ് ഷെരീഫ്, ഖത്തറിലെ സാമൂഹിക ജീവകാരുണ്യ പ്രവർത്തകൻ അബ്ദുൽസലാം, സിദ്ദീഖ് അലാവുദ്ദീന്‍ എന്നിവരും ദോഹയില്‍ കോവിഡ് റിലീഫ് പ്രവര്‍ത്തനങ്ങളില്‍ സജീവമാകുകയും പിന്നീട് കോവിഡിനെ തുടര്‍ന്ന് മരിക്കുകയും ചെയ്ത ഇന്‍കാസ് പ്രവര്ത്തകന് അബ്ദുറഹീം എടത്തിലിന് വേണ്ടി സുഹൃത്തുക്കളും പ്രശസ്തി പത്രം ഏറ്റുവാങ്ങി.
ഐ.സി.ബി.എഫ്
'ഗൾഫ് മാധ്യമം' മീഡിയവണ്‍ ഖത്തര്‍ എക്സിക്യൂട്ടിവ് കമ്മിറ്റി ചെയര്മാന് റഹീം ഓമശ്ശേരി, മീഡിയവണ്‍ അഡ്വൈസറി ബോര്‍ഡ് അംഗം കെ.സി. അബ്ദുല്‍ ലത്തീഫ്, ഖത്തര്‍ പാട്രണ്‍ കെ.ടി. അബ്ദുറഹിമാന്, അഡ്വൈസറി ബോര്‍ഡ് അംഗം സിദ്ദീഖ് പുറായില്‍, എഫ്.സി.സി ഡയറക്ടര്‍ ഹബീബ് റഹ്മാന് കിഴിശ്ശേരി, വിമണ്‍ ഇന്ത്യ പ്രസിഡൻറ് നഹ്യ നസീര്‍, സി.ഐ.സി വൈസ് പ്രസിഡൻറ് ടി.കെ. കാസിം, 'ഗൾഫ് മാധ്യമം' -മീഡിയവണ്‍ ഖത്തര്‍ എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളായ നാസര്‍ ആലുവ, അഹമ്മദ് ഷാഫി, അബ്ദുല്‍ ഗഫൂര്‍ എ.ആര്, അസ്ഹര്‍ അലി, മീഡിയവണ്‍ മാര്‍ക്കറ്റിങ് മാനേജര്‍ നിഷാന്ത് തറമ്മേല്‍, ഗള്‍ഫ് മാധ്യമം മാര്‍ക്കറ്റിങ് ആൻഡ് അഡ്മിന് മാനേജര്‍ ആര്.വി. റഫീഖ്, മൈക്രോ ഹെല്‍ത്ത് ലബോറട്ടറി ഡയറക്ടര്‍ ദിനേഷ് കുമാര്‍, സിറ്റി എക്സ്ചേഞ്ച് സി.ഇ.ഒ ഷറഫ് പി ഹമീദ്, നസീം ഹെല്‍ത്ത് കെയര്‍ കോർപറേറ്റ് റിലേഷന്‍ ഹെഡ് മുഹമ്മദ് ആരിഫ് എന്നിവരാണ് പുരസ്കാരങ്ങള്‍ വിതരണം ചെയ്തത്.
കൾചറൽ ഫോറം
നിജാബ് ഷെരീഫ്
യുനീക്, ഫിൻക്യു നഴ്സിങ് സംഘടനകൾ
ഇന്ത്യൻ ഡോക്ടേഴ്സ് ക്ലബ്
ഹമദ് മെഡിക്കല്‍ കോർപറേഷന് അടിയന്തര ചികിത്സാവിഭാഗം ഡയറക്ടര്‍ ഡോ. മുഹമ്മദ് അല്‍ഹാജിരി
ഇഹ്തിറാസ് ആപ്ലിക്കേഷൻ അധികൃതർ
കേരള ഫുഡ് സെൻറര്‍ എം.ഡി അബ്ദുല്ല ഉള്ളാടത്ത്
ഡോ. മുഹമ്മദ് ഗഫ്ഫാര്‍ മുഹമ്മദലി
ഇൻകാസ്
അസീം ടെക്നോളജീസ് സി.ഇ.ഒ ഷെഫീഖ് കബീര്‍
യൂത്ത്ഫോറം
ഖത്തർ സ്പർശം
അന്തരിച്ച ഇന്‍കാസ് പ്രവര്ത്തകന് അബ്ദുറഹീം എടത്തിലിന് വേണ്ടി സുഹൃത്തുക്കൾ
അബ്ദുൽസലാം
സിദ്ദീഖ് അലാവുദ്ദീന്‍
ഫൈസൽ ഹുദവി
ഡോ. മജീദ് മാളിയേക്കല്‍
ഡോ. മജീദ് മാളിയേക്കല്‍
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.