യാത്രയയപ്പ് ചടങ്ങിൽ ഐ.എം.എഫ് പ്രസിഡന്റ് ഓമനക്കുട്ടൻ പരുമല ഹുബൈബിന്
സ്നേഹോപഹാരം നൽകുന്നു
ദോഹ: ഔദ്യോഗിക കാലാവധി പൂർത്തിയാക്കി നാട്ടിലേക്കു മടങ്ങുന്ന ഗൾഫ് മാധ്യമം ഖത്തർ എഡിഷൻ സീനിയർ കറസ്പോണ്ടന്റും ഇന്ത്യൻ മീഡിയ ഫോറം മുൻ ഭാരവാഹിയുമായ കെ. ഹുബൈബിന് ഐ.എം.എഫ് ഖത്തർ യാത്രയയപ്പ് നൽകി.
ഇന്ത്യൻ കോഫി ഹൗസിൽ നടന്ന യാത്രയയപ്പ് ചടങ്ങിൽ ഐ.എം.എഫ് പ്രസിഡന്റ് ഓമനക്കുട്ടൻ പരുമല ഹുബൈബിന് സ്നേഹോപഹാരം നൽകി. ഐ.എം.എഫ് സ്ഥാപക അംഗവും ഐ.സി.സി ഉപദേശക സമിതി ചെയർമാനുമായ പി.എൻ. ബാബുരാജൻ, ഐ.എം.എഫ് മുൻ പ്രസിഡന്റ് റയീസ്, വൈസ് പ്രസിഡന്റ് സാദിഖ് ചെന്നാടൻ, സെക്രട്ടറി അൻവർ പാലേരി, എക്സിക്യൂട്ടിവ് അംഗങ്ങളായ പി.കെ. ഫൈസൽ, അഹമ്മദ് കുട്ടി അറളയിൽ, ആർ.ജെ നിസ, ഐ.എം.എഫ് അംഗങ്ങളായ ആർ.ജെ അപ്പുണ്ണി, ആസിഫ്, ഗൾഫ് മാധ്യമം ഖത്തർ റിപ്പോർട്ടർ മുസ്താഖ് അലവി, മീഡിയവൺ മാർക്കറ്റിങ് ഹെഡ് റഹീസ്, മീഡിയ പ്ലസ് സി.ഇ.ഒ അമാനുല്ല വടക്കാങ്ങര, കേരള ശബ്ദം റിപ്പോർട്ടർ നാസർ, റഫീഖ്, അഷ്റഫ്, ഫഹദ്, ആർ.ജെ സൂരജ്, ആർ.ജെ അഷ്ടമി ജിത്ത് എന്നിവർ സംസാരിച്ചു. കെ. ഹുബൈബ് മറുപടി പ്രസംഗം നടത്തി. ഐ.എം.എഫ് ജനറൽ സെക്രട്ടറി ഷഫീഖ് അറക്കൽ സ്വാഗതവും ട്രഷറർ ആർ.ജെ രതീഷ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.