ദോഹ: വികസിത രാജ്യങ്ങളുടെ മാതൃകയിൽ മീഡിയാ സിറ്റി ആരംഭിക്കുന്നത് സംബന്ധിച്ച കരട് നിയമത്തിന് ശൂറാ കൗൺസിൽ അംഗീകാരം നൽകി. വിവിധ ശുപാർശകളോടെ കരട് നിയമം മന്ത്രിസഭയുട െ മുമ്പാകെ സമർപ്പിക്കാനും ശൂറാ കൗൺസിൽ തീരുമാനമായി. സ്പീക്കർ അഹ്മദ് ബിൻ അബ്ദുല്ല ബി ൻ സൈദ് ആൽ മഹ്മൂദിെൻറ അധ്യക്ഷതയിൽ ചേർന്ന ശൂറൗ കൗൺസിൽ യോഗത്തിലാണ് മീഡിയാ സിറ്റിയെ ന്ന ആശയത്തിന് പിന്തുണയേകുന്ന കരട് നിയമത്തിന് അംഗീകാരം നൽകിയത്.
മീഡിയാ സിറ്റി യുടെ നടത്തിപ്പിന് സ്വതന്ത്ര ബജറ്റായിരിക്കും ഉണ്ടാകുകക. വിവിധ തരം മാധ്യമ പ്രവർത്തന ങ്ങളെ വികസിപ്പിക്കുന്നതിന് പ്രത്യേക പരിപാടികൾ ആവിഷ്കരിക്കുമെന്നും കരട് നിയമത്തിൽ വ്യക്തമാക്കുന്നു. അന്താരാഷ്ട്ര മാധ്യമങ്ങളെയും മാധ്യമ^ഡിജിറ്റൽ മാധ്യമ മേഖലയിലെ സാങ്കേതിക കമ്പനികളെയും ഗവേഷണ^പരിശീലന സ്ഥാപനങ്ങളെയും മീഡിയ സിറ്റിയിലേക്ക് ആകർഷിക്കും.
ടെലിവിഷൻ, റേഡിയോ എന്നിവക്കും ദിനപത്രം, മാഗസിനുകൾ, പുസ്തകങ്ങൾ പോലെയുള്ള പ്രസിദ്ധീകരണ വിഭാഗങ്ങൾക്കുമുള്ള അനുമതി പത്രവും നൽകുന്നത് മീഡിയാ സിറ്റിയിരിക്കുമെന്നും കരട് നിയമത്തിലുണ്ട്.
സാങ്കേതിക മേഖലയിലും െപ്രാഫഷണൽ രംഗത്തും അന്താരാഷ്ട്ര നിലവാരം പുലർത്തണമെന്നും ഏറ്റവും മികച്ച മാധ്യമ കമ്പനികളെ ആകർഷിക്കുന്നതിന് പദ്ധതിയിടണമെന്നും ശൂറൗ കൗൺസിൽ നിർദേശിച്ചു. ഖത്തരി നിക്ഷേപകരെ മീഡിയ സിറ്റിയിൽ നിക്ഷേപിക്കുന്നതിന് പ്രത്യേകം േപ്രാത്സാഹനം നൽകണം. തൊഴിൽ മേഖലയിൽ ഖത്തരി ബിരുദധാരികൾക്ക് അവസരം നൽകണമെന്നും ശൂറാ കൗൺസിൽ നിർദേശിച്ചിട്ടുണ്ട്.
മീഡിയാ സിറ്റിയിൽ പ്രവർത്തിക്കുന്ന കമ്പനികളുടെ പരിപാടികൾ തത്വങ്ങളെയും സദാചാരമൂല്യങ്ങളെയും ഉയർത്തിപ്പിടിക്കുന്നതാകണം. ഇതിന് പ്രത്യേക മൂല്യങ്ങളുടെ ചട്ടക്കൂട് മുന്നോട്ട് വെക്കണമെന്നും ശൂറാ കൗൺസിൽ അറിയിച്ചു.
ടെണ്ടർ, ലേലം തുടങ്ങിയ നിയമത്തിലെ വകുപ്പുകളിലുള്ള ഭേദഗതികളും ശൂറാ കൗൺസിൽ പരിശോധിക്കുകയും അംഗീകാരം നൽകുകയും ചെയ്തു.
ശൂറാ കൗൺസിൽ സ്പീക്കർ അഹ്മദ് ബിൻ അബ്ദുല്ല ബിൻ സൈദ് ആൽ മഹ്മൂദി
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.