ദോഹ: ഒരായിരങ്ങൾക്ക് പ്രതീക്ഷയുടെ പച്ചപ്പായി മാറിയ ചാരിറ്റി ഫുട്ബാൾ മത്സരമായ ‘മാച്ച് ഫോർ ഹോപ്’ വീണ്ടുമെത്തുന്നു. ഫുട്ബാൾ ഇതിഹാസങ്ങളും സമൂഹ മാധ്യമ താരങ്ങളുമെല്ലാം ഒന്നിച്ച് മാറ്റുരക്കുന്ന ഫുട്ബാൾ അങ്കത്തിന്റെ രണ്ടാം പതിപ്പ് അടുത്തവർഷം ഫെബ്രുവരി 14ന് അരങ്ങേറുമെന്ന് സംഘാടകരായ ക്യൂ ലൈഫ് അറിയിച്ചു.
കഴിഞ്ഞവർഷം അഹമ്മദ് ബിൻ അലി സ്റ്റേഡിയത്തിൽ 34,000ത്തോളം കാണികൾക്കു മുമ്പാകെ നടന്ന മത്സരം ലോകമെങ്ങുമുള്ള 2.25 കോടി കാണികളിലാണെത്തിയത്.
ഇതുവഴി സമാഹരിച്ച 88 ലക്ഷം ഡോളർ എജുക്കേഷൻ എബൗവ് ഓൾ ഫൗണ്ടേഷൻ വഴി 70,000ത്തോളം വിദ്യാർഥികളുടെ വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്കാണ് ചെലവഴിച്ചത്. ഫലസ്തീൻ, സുഡാൻ, മാലി, റുവാൻഡ, താൻസനിയ, പാകിസ്താൻ തുടങ്ങിയ രാജ്യങ്ങളിലേക്കാണ് വിനിയോഗിച്ചത്.
ഇത്തവണ ഒരാഴ്ച നീളുന്ന പ്രവർത്തനങ്ങളാണ് ഇത്തവണ ‘മാച്ച് ഫോർ ഹോപ്പിനായി ക്രമീകരിക്കുന്നത്. ബ്രസീൽ സൂപ്പർതാരം റോബർട്ടോ കാർലോസ്, കകാ, എഡൻ ഹസാഡ്, ദിദിയർ ദ്രോഗ്ബ എന്നിവർക്കൊപ്പം ഐഷോ സ്പീഡ്, യങ് ഫില്ലി, ഇമാൻ, ആൻഗ്രി ഗിൻജ് തുടങ്ങിയ സമൂഹ മാധ്യമ താരങ്ങളും കഴിഞ്ഞ വർഷം ബൂട്ടു കെട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.