ദോഹ: വാഹനങ്ങളുടെ മുൻസീറ്റിൽ പത്ത് വയസ്സിൽ താഴെയുള്ള കുട്ടികളെ ഇരുത്തി യാത്ര ചെയ്യുന്നത് ഒഴിവാക്കണമെന്ന കർശന സുരക്ഷാ നിർദേശവുമായി ആഭ്യന്തര മന്ത്രാലയം.
സാമൂഹിക മാധ്യമങ്ങൾ വഴിയാണ് മന്ത്രാലയം സുരക്ഷാ നിർദേശം നൽകിയത്. അപകടമുണ്ടായാൽ, മുൻസീറ്റിലിരുന്ന് യാത്ര ചെയ്യുന്ന കുട്ടികൾക്ക് മുതിർന്നവരേക്കാൾ എട്ടു മടങ്ങ് ഗുരുതരമായി പരിക്കേൽക്കാൻ സാധ്യതയുണ്ടെന്ന് ട്രാഫിക് പഠനങ്ങൾ ചൂണ്ടികണിക്കുന്നു. മുതിർന്നവരുടെ സുരക്ഷക്കായി രൂപകൽപ്പന ചെയ്തിട്ടുള്ള എയർബാഗുകൾ കുട്ടികൾക്ക് അപകടകരവുമാണ്.
ഇവ വിടരുമ്പോഴുണ്ടാകുന്ന ശക്തമായ ആഘാതം കുട്ടികളുടെ ചെറിയ ശരീരത്തിന് താങ്ങാനാവില്ലെന്നും ഇത് തലക്ക് ഗുരുതരമായി പരിക്കേൽക്കാൻ കാരണമായേക്കുമെന്നും മുന്നറിയിപ്പിൽ സൂചിപ്പിക്കുന്നു. കുട്ടികൾക്ക് പിൻസീറ്റാണ് സുരക്ഷിതമെന്നും വാഹനത്തിനുള്ളിൽ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കണമെന്നും മന്ത്രാലയം ഓർമ്മിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.