ദോഹ: പുതുവർഷം കുടുംബത്തോടൊപ്പം ചേർന്ന് സുരക്ഷിതവും സന്തോഷകരവുമായ പരിപാടികളുമായി ആഘോഷിക്കാൻ വൈവിധ്യമാർന്ന വിനോദ പരിപാടികളൊരുക്കി ലുസൈൽ ബൊളെവാഡ്.
പുതുവർഷത്തോട് അനുബന്ധിച്ച് ലുസൈൽ ബൊളെവാഡിൽ സംഘടിപ്പിക്കുന്ന ‘അൽ മജ്ലിസ്’ ആഘോഷ പരിപാടികളുടെ ടിക്കറ്റ് വിൽപന ആരംഭിച്ചു.
ഡിസംബർ 31ന് വൈകീട്ട് നടക്കുന്ന പരിപാടിയിൽ വെടിക്കെട്ട്, ഡ്രോൺ ഷോ, ലൈറ്റ് ഷോകൾ തുടങ്ങിയ വിനോദ പരിപാടികളാൽ സമ്പന്നമായിരിക്കും. കൂടാതെ, വൈവിധ്യമാർന്ന കലാപരിപാടികളും ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുമെന്ന് സംഘാടകർ അറിയിച്ചു.
വൈകീട്ട് അഞ്ചിന് പ്രവേശനം ആരംഭിക്കും. മുതിർന്നവർക്ക് 300 ഖത്തർ റിയാലാണ് ടിക്കറ്റ് നിരക്ക്. ആറു മുതൽ 12 വയസ്സ് വരെയുള്ള കുട്ടികൾക്ക് 150 ഖത്തർ റിയാലാണ് ടിക്കറ്റ് വില. ആറു വയസ്സിന് താഴെയുള്ള കുട്ടികൾക്ക് പ്രവേശനം സൗജന്യമാണ്. ടിക്കറ്റുകൾ വിർജിൻ മെഗാ സ്റ്റോർ വഴി ലഭ്യമാണ്. ടിക്കറ്റ് ഉള്ളവർക്കായി പ്രത്യേക പാർക്കിങ് സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. ടിക്കറ്റ് പരിശോധനക്കുശേഷം മാത്രമേ പാർക്കിങ്ങിലേക്ക് പ്രവേശനം അനുവദിക്കുകയുള്ളൂ.
കൂടാതെ, ടിക്കറ്റ് എടുക്കുന്നവർക്ക് സൗജന്യമായി ഭക്ഷണവും പാനീയങ്ങളും ലഭിക്കും. കൂടാതെ പരിപാടിക്കിടെ ആകർഷകമായ സമ്മാനങ്ങളും പരിപാടിയിൽ പങ്കെടുക്കുന്നവർക്ക് ലഭിക്കും. തിരക്ക് ഒഴിവാക്കാൻ സന്ദർശകർ നേരത്തെ എത്തണമെന്ന് സംഘാടകർ നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.