കോഡാക്ക സംഘടിപ്പിച്ച വാർഷികാഘോഷം ‘ഓർമ്മച്ചെപ്പ്’ പരിപാടിയിൽ നിന്ന്
ദോഹ: കോട്ടയം ജില്ലാ ആർട്സ് ആൻഡ് കൾച്ചറൽ അസോസിയേഷൻ (കോഡാക്ക) 19ാം വാർഷികാഘോഷം ‘ഓർമ്മച്ചെപ്പ്’ ഐ.സി.സി അശോക ഹാളിൽ വിപുലമായ പരിപാടികളോടെ സംഘടിപ്പിച്ചു.
കോഡാക്ക പ്രസിഡന്റ് മുഹമ്മദ് സിയാദ് അധ്യക്ഷത വഹിച്ച ചടങ്ങ് ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറി ഹരീഷ് പാണ്ഡെ ഉദ്ഘാടനം ചെയ്തു. ഐ.സി.സി പ്രസിഡന്റ് മണികണ്ഠൻ, ഐ.എസ്.സി പ്രസിഡന്റ് ഇ.പി. അബ്ദുൽറഹ്മാൻ, ഐ.സി.ബി.എസ് വൈസ് പ്രസിഡന്റ് റഷീദ് അഹമ്മദ്, ജോപ്പച്ചൻ തെക്കേകൂറ്റ്, ജനറൽ സെക്രട്ടറി ഡോ. ജോർജ് ജോസഫ്, സിനിൽ ജോർജ് തുടങ്ങിയവർ സംസാരിച്ചു.
വാർഷികാഘോഷത്തിന്റെ ഭാഗമായി വിവിധ കലാപരിപാടികൾ അരങ്ങേറി. പഴയ മലയാള സിനിമയുടെ സൗന്ദര്യവും സംഗീതവും കോർത്തിണക്കി അവതരിപ്പിച്ച ‘ഓർമ്മച്ചെപ്പ്’ പ്രത്യേക പരിപാടി ശ്രദ്ധേയമായി. നാടൻപാട്ട്, സിനിമാറ്റിക് ഡാൻസ്, ഗാനമേള തുടങ്ങിയ കലാ -സംസ്കാരിക പരിപാടികളും അവതരിപ്പിച്ചു. പ്രോഗ്രാം കോഓഡിനേറ്റർ സഹീർ അബ്ദുൽ കരീം, സെക്രട്ടറി അബ്ദുൽ കരീം ലബ്ബ, സിമി ചന്ദ്രൻ, രഞ്ജു അനൂപ്, മഞ്ചു മനോജ്, മറ്റ് കോഡാക്കാ പ്രവർത്തകർ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.