വില്യാപ്പള്ളി മുസ്ലിം ജമാഅത്ത് ഖത്തർ ചാപ്റ്റർ സ്നേഹോപഹാരം ഉപദേശക സമിതി
ചെയർമാൻ പി.വി.എ. നാസർ ഡോ. ഉസ്മാൻ കക്കാട്ടിന് കൈമാറുന്നു
ദോഹ: ഖത്തറിൽ സന്ദർശനത്തിനെത്തിയ സാമൂഹിക പ്രവർത്തകനും ജീവകാരുണ്യ പ്രവർത്തകനും റിട്ട. മെഡിക്കൽ ഓഫിസറുമായ ഡോ. കക്കാട്ട് ഉസ്മാന് വില്യാപ്പള്ളി മുസ്ലിം ജമാഅത്ത് ഖത്തർ ചാപ്റ്റർ അരോമ ദർബാർ ഹാളിൽ സ്വീകരണം നൽകി. ഉപദേശക സമിതി ചെയർമാൻ പി.വി.എ. നാസർ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് നാസർ നീലിമ അധ്യക്ഷനായിരുന്നു. മുസ്ലിം ജമാഅത്ത് ഖത്തർ ചാപ്റ്റർ പ്രവർത്തനങ്ങൾ മാതൃകപരമാണെന്ന് സ്വീകരണ ചടങ്ങിൽ അദ്ദേഹം അഭിപ്രായപെട്ടു.
ജമാഅത്തിന്റെ പരിധിയിലുള്ള വിവിധ സബ് കമ്മിറ്റിയുടെ പ്രവർത്തനങ്ങൾ ചടങ്ങിൽ വിലയിരുത്തി. ദത്ത് പെൺകുട്ടികളുടെ കനിവ് പദ്ധതി കൺവീനർ എം.പി. ഇല്യാസ്, വി സേവ് സമ്പാദ്യ പദ്ധതി ചെയർമാൻ അരോമ ഫൈസൽ, വി കെയർ സേവന പദ്ധതി വൈസ് ചെയർമാൻ ഡോ. ഫർഹാൻ, ഹൃദയപൂർവം റമദാൻ റിലീഫ് കൺവീനർ നിസാർ തായാട്ട് കുനി, വിഭവ സമാഹരണം ചെയർമാൻ സാദിഖ് കോയിക്കര എന്നിവർ സംസാരിച്ചു. മെംബർമാരുടെ വാർഷിക ഹാജർ നില, വരിസംഖ്യ എന്നിവ സമീർ മലോൽ അവതരിപ്പിച്ചു.
അഷ്റഫ് തായാട്ട് കുനി പ്രാർഥനയും ഓർഗനൈസിങ് സെക്രട്ടറി നസീർ പി.പി.കെ മാസാന്ത റിപ്പോർട്ടും അവതരിപ്പിച്ചു. ജനറൽ സെക്രട്ടറി സൽമാൻ മുണ്ടിയാട്ട് സ്വാഗതവും ട്രഷറര്‍ ഷംസീർ വെങ്കപ്പെറ്റ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.