ദോഹ: ഖത്തറില്‍ പ്രാദേശികമായി മാസ്ക് ഉൽപാദനം ഒരു മാസത്തിനകം ആരംഭിക്കും. മാസ്ക് ഉൽപ ാദന യന്ത്രങ്ങളും സാമഗ്രികളും രണ്ടാഴ്ചക്കകം ഖത്തറിലെത്തുമെന്നാണ് പ്രതീക്ഷിക്കുന് നത്. ഇവ എത്തിച്ചേരുന്നതോടെ മാസ്ക് നിര്‍മാണത്തിനുള്ള രണ്ടോ മൂന്നോ ഫാക്ടറികളാണ് ഖത്തറ ില് ആരംഭിക്കുക. ഖത്തര്‍ െഡവലപ്മെൻറ് ബാങ്കിെൻറ സഹകരണത്തോടെയാണ് ഫാക്ടറികള്‍ ആരംഭിക്കുകയെന്ന് വാണിജ്യ വ്യവസായ മന്ത്രാലയം അസിസ്റ്റൻറ് അണ്ടര്‍ സെക്രട്ടറി ഇന്‍ഡസ്ട്രി അഫയേഴ്സ് മുഹമ്മദ് ഹസ്സന് അല്‍ മാല്‍കി ‘ഖത്തര്‍ വാര്‍ത്തഏജന്‍സി’ക്ക് നൽകിയ അഭിമുഖത്തില്‍ പറഞ്ഞു.
നിലവില്‍ അഞ്ച് ഫാക്ടറികളില്‍ അണുനശീകരണ, ശുചീകരണ ഉൽപന്നങ്ങള് നിര്‍മിക്കുന്നുണ്ട്. ഇവ രാജ്യത്തെ ആവശ്യത്തിനുള്ളത്രയുമുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രതിസന്ധികളെ തരണം ചെയ്യാനുള്ള മികച്ച അനുഭവ പരിജ്ഞാനം ഖത്തറിനുണ്ട്. കൊറോണ വൈറസുമായി ബന്ധപ്പെട്ട അവസ്ഥയെ കുറിച്ച് മന്ത്രാലയത്തിന് കൃത്യമായ പദ്ധതികളുണ്ടെന്നും അദ്ദേഹം പറഞ്ഞു. കമ്പോളത്തിലുള്ള സാധനങ്ങളെയും വില്പനയേയും കുറിച്ച് അധികൃതര്‍ നിരീക്ഷിക്കുന്നുണ്ട്. ഉപഭോക്താക്കളുടെ അവകാശങ്ങള്‍ ഉറപ്പുവരുത്തുന്നുണ്ട്. അവശ്യസാധനങ്ങളുടെ വിതരണം കൃത്യമായി നടക്കുന്നുണ്ട്. വരും ദിനങ്ങളിലും ഖത്തറില്‍ അവശ്യസാധനങ്ങളുടെ കുറവുണ്ടായാല്‍ ഖത്തര്‍ െഡവലപ്മെൻറ് ബാങ്കുമായി ചേര്‍ന്ന് നടപടികള്‍ സ്വീകരിക്കും.
കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടയില്‍ ഖത്തര്‍ വ്യവസായ മേഖലയില്‍ മികച്ച നേട്ടങ്ങളാണ് കൈവരിച്ചത്. വ്യവസായ മേഖലയിലെ നിക്ഷേപത്തില്‍ ഖത്തറില്‍ മൂന്ന് ശതമാനം വളര്‍ച്ചയാണുണ്ടായത്. കഴിഞ്ഞ മൂന്നുവര്‍ഷം ഖത്തറിലെ ഉൽപാദന മേഖലയില്‍ തീര്‍ത്തും ശക്തമായ വെല്ലുവിളിയാണ് ഉണ്ടായിരുന്നത്. 2017 മധ്യത്തില്‍ ആരംഭിച്ച അന്യായമായ ഉപരോധത്തിെൻറ പ്രതിസന്ധികളെ അവസരമാക്കുന്നതില്‍ രാജ്യം മികച്ച വിജയമാണ് നേടിയതെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.