ഫലസ്തീനിലെ ‘മസ്ജിദുല്‍ അഖ്സ’ ഇസ്ലാമിക പൈതൃകം; യുനെസ്കോ തീരുമാനം ഖത്തര്‍ സ്വാഗതം ചെയ്തു

ദോഹ: ഫലസ്തീനിലെ മസ്ജിദുല്‍ അഖ്സയെ ഇസ്ലാമിക പൈതൃകമായി അംഗീകരിച്ച യുനെസ്കോ തീരുമാനത്തെ ഖത്തര്‍ സ്വാഗതം ചെയ്തു.  ഇസ്രയേലിന്‍്റെ അധിനിവേശ ശ്രമത്തിനേറ്റ കനത്ത തിരിച്ചടിയാണിതെന്ന് ഉപപ്രധാനമന്ത്രി അഹ്മദ് ബിന്‍ അബ്ദുല്ല ആല്‍മഹ്മൂദ് അഭിപ്രായപ്പെട്ടു. ഇന്നലെ ദീവാനെ അമീരിയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ഇക്കാര്യം വ്യക്തമാക്കിയത്. മസ്ജിദുല്‍ അഖ്സയെ തകര്‍ക്കാനുള്ള ശ്രമങ്ങളില്‍ നിന്ന് ഇസ്രയേല്‍ പിന്‍മാറണമെന്ന് യുനെസ്കോ ആവശ്യപ്പെട്ടതിനെയും മന്ത്രി സഭ സ്വാഗതം ചെയ്തു. തുടക്കം മുതല്‍ ഖത്തര്‍, ഫലസ്തീന്‍ ജനതക്കൊപ്പമാണന്ന കാര്യം മന്ത്രി സഭ വ്യക്തമാക്കി. ഫലസ്തീന്‍ മണ്ണും ബൈബത്തുല്‍ മഖ്ദിസും പൂര്‍ണമായി മുസ്ലീങ്ങള്‍ക്ക് വിട്ട് കിട്ടണം. അതിന് വേണ്ടി യു.എന്‍ ശ്രമം തുടരണമെന്നും ഖത്തര്‍ ആവശ്യപ്പെട്ടു.
 

Tags:    
News Summary - masjid aqsa

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-08 07:27 GMT