ദോഹ: 2020 മസ്ദ CX5ന് അംഗീകാരം. ‘ബെസ്റ്റ് പ്രീമിയം കോംപാക്ട് എസ്.യു.വി’ആയാണ് വാഹനത്തെ തെരഞ്ഞെടുത്തത്. ഗോൾഡൻ സ്റ്റിയറിങ് അവാർഡാണ് ഇത്. ഖത്തറിലെ മുൻനിര വാഹന മാഗസിനായ ‘അറബ് മോട്ടോഴ്സ് മിഡിൽ ഈസ്റ്റ്’, എക്സ്റ്റോർക് മാഗസിനുമായി സഹകരിച്ചാണ് രണ്ടാമത് അവാർഡ് ചടങ്ങ് നടത്തിയത്. എസ്.യു.വികളും 4x4 കളും മാത്രമാണ് മത്സരിച്ചത്. സംഘാടകരുടെ വിദഗ്ധ ടീമിെൻറ എല്ലാവിധ ൈഡ്രവിങ് ടെസ്റ്റുകളും വിജയകരമായി മറികടന്നാണ് മസ്ദ CX5 നേട്ടം സ്വന്തമാക്കിയത്. നാഷനൽ കാർ കമ്പനിയാണ് ഖത്തറിൽ മസ്ദയുടെ അംഗീകൃത ഏജൻറ്. ഇതടക്കമുള്ള പുതിയ മസ്ദ മോഡൽ വാഹനങ്ങൾ അൽനാസറിലെ ഷോറൂമിൽ ഉണ്ട്. ആഴ്ചയിൽ ഏഴ് ദിവസവും ഷോറൂം പ്രവർത്തിക്കുന്നുണ്ട്. വെള്ളിയാഴ്ച വൈകുന്നേരം 4.30 മുതൽ 8.30 വരെയാണ് സമയം. മറ്റ് ദിവസങ്ങളിൽ രാവിലെ ഒമ്പതുമുതൽ രാത്രി ഒമ്പതുവരെ ഷോറൂം പ്രവർത്തിക്കും. ഫോൺ: 44435965/44417859.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.