ഖത്തറിൽ വിദേശ നിക്ഷേപം കുതിക്കുന്നു

ദോഹ: ഖത്തറിൽ വിദേശ നിക്ഷേപത്തിൽ വൻ വർധനവ് രേഖപ്പെടുത്തിയതായി ഇൻവെസ്റ്റ് ഖത്തറിന്റെ റിപ്പോർട്ട്. 2025ലെ വാർഷിക റിപ്പോർട്ട് പ്രകാരം ഖത്തറിലെ വിദേശ നിക്ഷേപം 3.4 ബില്യൻ ഡോളറിലെത്തി. 373 പുതിയ പദ്ധതികൾ രാജ്യത്ത് ആരംഭിച്ചു. 2024നെ അപേക്ഷിച്ച് 52 ശതമാനം വർധനവാണ് കൈവരിച്ചത്. ഈ പദ്ധതികളിലൂടെ പുതുതായി 15,051 തൊഴിലവസരങ്ങൾ രാജ്യത്ത് സൃഷ്ടിക്കപ്പെട്ടു. ആകെ നിക്ഷേപത്തിന്റെ 50 ശതമാനത്തിലധികവും ഗ്രീൻഫീൽഡ് പദ്ധതികളിലേക്കാണ് എത്തിയത്.

ഭക്ഷ്യപാനീയങ്ങൾ, സോഫ്റ്റ്‌വെയർ-ഐടി സേവനങ്ങൾ, ടെക്സ്റ്റൈൽസ് എന്നീ മേഖലകളിലാണ് കൂടുതൽ നിക്ഷേപം. രാജ്യത്ത് വൻതോതിലുള്ള സാമ്പത്തിക, അടിസ്ഥാന സൗകര്യ വികസനങ്ങളാണ് നിലവിൽ നടന്നുകൊണ്ടിരിക്കുന്നത് 2024ൽ 245 പദ്ധതികളിൽ നിന്ന് 373 പദ്ധതികളായി ഉയർന്നു. 2025ൽ ഉടനീളം, നിക്ഷേപകരുടെ ഇടപെടൽ വർധിപ്പിക്കുന്നതിനും ഖത്തറിന്റെ ആഗോള നിക്ഷേപം ശക്തിപ്പെടുത്തുന്നതിനുമുള്ള ശ്രമങ്ങളും ത്വരിതപ്പെടുത്തി. ലണ്ടൻ, ന്യൂയോർക്ക്, പാരീസ്, മുംബൈ, ഇസ്താംബുൾ എന്നിവിടങ്ങളിൽ അന്താരാഷ്ട്ര നിക്ഷേപങ്ങൾ വികസിപ്പിച്ചത് പ്രധാന നാഴികക്കല്ലാണ്.

Tags:    
News Summary - Foreign investment in Qatar is surging.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.