മർസ ഐൻ ഖാലിദിലെ ഹൈപ്പർമാർക്കറ്റ് ഉദ്ഘാടനം സ്പോൺസർ അബ്ദുറഹ്മാൻ മുഹമ്മദ് അബ്ദുൽ അസീസ് ഹസവി, മാനേജിങ് ഡയറക്ടർ ജാഫർ കണ്ടോത്ത് എന്നിവർ ചേർന്ന് നിർവഹിക്കുന്നു
ദോഹ: ഷോപ്പിങ് അനുഭവത്തിന് പുതുഭാവം നൽകിക്കൊണ്ട് നവീകരണത്തിനുശേഷം ഐൻ ഖാലിദിലെ മർസ ഹൈപ്പർമാർക്കറ്റ് പ്രവർത്തനം ആംരംഭിച്ചു. മർസ ഗ്രൂപ്പ് സ്പോൺസർ അബ്ദുറഹ്മാൻ മുഹമ്മദ് അബ്ദുൽ അസീസ് ഹസവി, മാനേജിങ് ഡയറക്ടർ ജാഫർ കണ്ടോത്ത്, ഗ്രൂപ്പ് ജനറൽ മാനേജർ ഹാരിസ് കാദർ, മർസ ഗ്രൂപ്പിലെ മറ്റ് മുതിർന്ന മാനേജർമാർ, കെ.ബി.എഫ് പ്രതിനിധികൾ, മറ്റ് വിശിഷ്ടാതിഥികൾ എന്നിവർ സാന്നിഹിതരായിരുന്നു.
ഉദ്ഘാടനച്ചടങ്ങിൽ മാനേജിങ് ഡയറക്ടർ ജാഫർ കണ്ടോത്ത് കേക്ക് മുറിച്ചു. മർസയുടെ ആദ്യ ഔട്ട്ലറ്റ്, വിപണിയിലെ മാറുന്ന ട്രെൻഡുകൾക്കൊപ്പം മുന്നേറാൻ പൂർണമായും സജ്ജമായ രൂപത്തിലാണ് നവീകരിച്ചിരിക്കുന്നത്. ആധുനിക ഇന്റീരിയർ ഡിസൈൻ, സ്മാർട്ട് ലേ ഔട്ടുകൾ, സുഗമമായ ഷോപ്പിങ് സൗകര്യങ്ങൾ എന്നിവയാണ് പുതുതായി തുറന്ന സ്റ്റോറിന്റെ പ്രധാന സവിശേഷതകൾ. ഉപഭോക്താക്കളുടെ സമയം ലാഭിക്കുകയും ഷോപ്പിങ് കൂടുതൽ എളുപ്പമാക്കുകയും ചെയ്യുന്ന രീതിയിലാണ് ഓരോ വിഭാഗവും ക്രമീകരിച്ചിരിക്കുന്നത്.
മിതമായ വിലയിൽ ഉൽപന്നങ്ങൾ ലഭ്യമാക്കുന്നതോടൊപ്പം, അത്യാധുനികമായ ഷോപ്പിങ് അനുഭവവും മികച്ച സൗകര്യങ്ങളും നൽകുക എന്ന ലക്ഷ്യത്തോടെയാണ് സ്റ്റോർ നവീകരിച്ചിരിക്കുന്നതെന്ന് മർസ മാനേജ്മെന്റ് അധികൃതർ പറഞ്ഞു. ഉദ്ഘാടത്തോടനുബന്ധിച്ച് ഉപഭോക്താക്കൾക്കായി വമ്പൻ ഓഫറുകളും പ്രത്യേക പ്രമോഷനുകളും മർസ ഹൈപ്പർമാർക്കറ്റ് പ്രഖ്യാപിച്ചിട്ടുണ്ട്. നിത്യോപയോഗ സാധനങ്ങൾ മുതൽ ഗ്രോസറി, ഗൃഹോപകരണങ്ങൾ, ഇലക്ട്രോണിക്സ് വരെ ഉൾപ്പെടുന്ന വിപുലമായ ഉൽപന്നങ്ങളുടെ നിരക്ക് ആകർഷകമായ വിലക്കിഴിവുകളാണ് ഒരുക്കിയിരിക്കുന്നത്. ഐൻ ഖാലിദിലെയും സമീപ പ്രദേശങ്ങളിലെയും താമസക്കാർക്ക് ഏറ്റവും വിശ്വസനീയവും സൗകര്യപ്രദവുമായ ഷോപ്പിങ് കേന്ദ്രമായി മർസയെ വീണ്ടും ശക്തമായി സ്ഥാനമുറപ്പിക്കുകയാണ് നവീകരണത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് അധികൃതർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.