Posted On
date_range Updated On
date_range ഖത്തറിൽ സമുദ്രഗതാഗതം പൂർണമായി പുനഃസ്ഥാപിക്കുന്നു
ദോഹ: ഖത്തറിൽ സമുദ്രഗതാഗതം പൂർണമായി പുനഃസ്ഥാപിക്കുന്നു. രാജ്യത്തിന്റെ സമുദ്രാതിർത്തിയിൽ എല്ലാ ബോട്ടുകൾക്കും കപ്പലുകൾക്കും നാവിക ഗതാഗത പ്രവർത്തനങ്ങൾ പൂർണ്ണമായി പുനരാരംഭിക്കാൻ അനുമതി നൽകിയതായി ഗതാഗത മന്ത്രാലയം അറിയിച്ചു. ജൂലൈ 26 ഞായറാഴ്ച മുതൽ തീരുമാനം പ്രാബല്യത്തിൽ വരും.
യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി സമുദ്ര ഗതാഗത നിയമങ്ങളും നിർദേശങ്ങളും കർശനമായി പാലിക്കണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടു. യാത്ര ആരംഭിക്കുന്നതിന് മുമ്പും യാത്രയിലുടനീളവും ആവശ്യമായ എല്ലാ മുൻകരുതലുകളും സുരക്ഷാ സജ്ജീകരണങ്ങളും ഉറപ്പുവരുത്തണമെന്നും മന്ത്രാലയം വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.