ലുസൈൽ സ്റ്റേഡിയത്തിനരികിൽ ഖത്തർ മഞ്ഞപ്പട അംഗങ്ങൾ ലോകകപ്പിനൊരുങ്ങുന്ന ഖത്തർ ടീമിന് പിന്തുണയുമായി സംഗമിച്ചപ്പോൾ
ദോഹ: ലോകകപ്പിനൊരുങ്ങുന്ന ഖത്തർ ദേശീയ ടീമിന് പിന്തുണയുമായി കേരള ബ്ലാസ്റ്റേഴ്സ് ഫാൻസ് ഗ്രൂപ്പായ ഖത്തർ മഞ്ഞപ്പടയുടെ സംഗമം. ലോകകപ്പ് ഫൈനൽ നടക്കുന്ന ലുസൈൽ സ്റ്റേഡിയത്തിനു സമീപം നടന്ന മീറ്റപ്പിൽ നിരവധി ആരാധകർ പങ്കെടുത്തു.
വർഷങ്ങളായി ഖത്തറിലെ കലാകായിക വേദികളിൽ നിറസാന്നിധ്യമായ ഖത്തർ മഞ്ഞപ്പട ഫിഫ, സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി, ക്യു.എഫ്.എ, ക്യു.എസ്.എൽ തുടങ്ങിയവരുടെ ക്ഷണിതാക്കളായി നിരവധി ഔദ്യോഗിക പരിപാടികളിൽ സാന്നിധ്യമറിയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.