ദോഹ: ഡോ.കുട്ടീസ് ക്ലിനിക്കുമായി സഹകരിച്ച്, കേരള ബ്ലാസ്റ്റേഴ്സ് ആരാധക കൂട്ടായ്മയായ മഞ്ഞപ്പടയുടെ ഖത്തർ വിങ് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. സൽവ റോഡിലുള്ള ക്ലിനിക്കിൽ വെച്ച് നടന്ന മെഡിക്കൽ ക്യാമ്പിൽ ഇരുന്നൂറിൽ പരം ആളുകൾ സേവനം പ്രയോജനപ്പെടുത്തി. ബി.എം.ഐ മോണിറ്ററിങ്, താപനില പരിശോധന, ഡയബറ്റിക് ചെക്കിങ്, രക്തസമ്മർദ്ദ പരിശോധന, ഇ.സി.ജി, കൊളസ്ട്രോൾ ടെസ്റ്റ്, ഗ്ലിസറൈഡ് ടെസ്റ്റ്, ഡോക്ടർ പരിശോധന തുടങ്ങി നിരവധി സേവനങ്ങൾ ആണ് സൗജന്യമായി ലഭ്യമാക്കിയത്.
ഡോ. കുട്ടീസ് ക്ലിനിക് സീനിയർ ഡോ. ഗോപാൽ ശങ്കറിന്, മഞ്ഞപ്പടയുടെ ഉപഹാരമായി കേരള ബ്ലാസ്റ്റേഴ്സ് ജേഴ്സിയും, ഇന്ത്യൻ ടീം ഷാളും പ്രസിഡന്റ് സിപ്പി ജോസും , ഐ.എസ്.സി പ്രതിനിധി ദീപേഷ് ഗോവിന്ദൻകുട്ടിയും ചേർന്ന് സമ്മാനിച്ചു. എക്സിക്യൂട്ടീവ് അംഗങ്ങളായ അധീന, ബിൻഹാസ്, റാസി, അനീഷ്, ഇർഷാദ്,മുഷ്താഖ്,അൻവർ,ശ്രീജിത്ത്, ക്ലിനിക് പ്രതിനിധികളായ നസീഫ് മുഹമ്മദ്, ജയ്കിഷൻ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.