സഫാരി മാംഗോ ഫെസ്റ്റിവൽ ഉദ്ഘാടനം അബു ഹമൂറിലെ സഫാരി മാളിൽ ഗ്രൂപ് ചെയർമാൻ ഹമദ് ദാഫർ അൽ അഹ്ബാബി, സഫാരി ഗ്രൂപ് മാനേജിങ് ഡയറക്ടർ ഷഹീൻ ബക്കർ, മറ്റു സഫാരി മാനേജ്മന്റ് പ്രതിനിധികളോടൊപ്പം ചേർന്ന് കേക്ക് മുറിച്ച് നിർവഹിക്കുന്നു
ദോഹ: പ്രമുഖ ഹൈപ്പർമാർക്കറ്റ് ശൃംഖലയായ സഫാരിയുടെ ഔട്ട്ലെറ്റുകളിൽ മാമ്പഴ മേളക്ക് തുടക്കമായി.ഇന്ത്യ, തായ്ലൻഡ്, ഇന്തോനേഷ്യ, ഉഗാണ്ട, യമൻ, കൊളംബിയ, ഫിലിപ്പീൻസ്, ബ്രസീൽ തുടങ്ങി ലോകത്തിലെ വിവിധ രാജ്യങ്ങളിൽ നിന്നായി ഇറക്കുമതി ചെയ്ത 80ൽപരം വൈവിധ്യമാർന്ന മാങ്ങകളാണ് ഇത്തവണ സഫാരി മംഗോ ഫെസ്റ്റിവലിന്റെ ഭാഗമായി ഉപഭോക്താക്കൾക്കായി സഫാരി ഒരുക്കിയിരിക്കുന്നത്.
ആവശ്യക്കാർ ഏറെയുള്ള അൽഫോൻസ, മൽഗോവ, മംഗോ ടിപ്പു ഇന്ത്യ, മംഗോ ബദാമി, മംഗോ മൂവാണ്ടൻ, മംഗോ റുമാനി, മംഗോ സിന്ദൂരം, നീലം, പഞ്ചവർണം തുടങ്ങിയ നാടൻ മാങ്ങകളും കൂടാതെ മറ്റു രാജ്യങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്ത ബേബി മാംഗോ കൊളംബിയ, കരാബൊ മാംഗോ ഫിലിപ്പീൻസ്, മാംഗോ ഇന്തോനേഷ്യ, മാംഗോ സുഡാനി, മംഗോ ടോമി ഉഗാണ്ട, മംഗോ തിമൂർ യമൻ, ആപ്പിൾ മംഗോ ഉഗാണ്ട തുടങ്ങി മാമ്പഴങ്ങളും ഉൾപ്പെടുത്തി വൈവിധ്യം നിറഞ്ഞ ഒരു വൻ ശേഖരംതന്നെ സഫാരി ഔട്ട്ലെറ്റുകളിൽ ഉപഭോക്താക്കൾക്കായി ഒരുക്കിയിട്ടുണ്ട്. റീട്ടെയിൽ രംഗത്ത് മറ്റാർക്കും അനുകരിക്കാൻ കഴിയാത്ത രീതിയിൽ വിലക്കുറവും ഗുണമേന്മയും അവതരിപ്പിക്കുന്ന സഫാരി ഈ മാംഗോ ഫെസ്റ്റിവലിന് ആവശ്യമായ മാങ്ങകളെല്ലാം അതത് രാജ്യങ്ങളിൽനിന്ന് നേരിട്ട് വിമാന മാർഗമാണ് എത്തിച്ചതെന്ന് മാനേജ്മെന്റ് അറിയിച്ചു.
സഫാരി ഹൈപ്പർമാർക്കറ്റിൽ ആരംഭിച്ച മാമ്പഴ മേളയിൽനിന്ന്
പുതുമയും, ഗുണമേൻമയും നഷ്ടപ്പെടാതെത്തന്നെ നേരിട്ട് ഉപഭോക്താക്കളിലേക്കെത്തിക്കാൻ സഫാരിക്ക് കഴിയുന്നതായും പറഞ്ഞു. സഫാരി ബേക്കറി ആൻഡ് ഹോട്ട്ഫുഡ് വിഭാഗത്തിലും മാംഗോ ഫെസ്റ്റിനോടനുബന്ധിച്ച് മാങ്ങ കൊണ്ടുള്ള വിവിധ വിഭവങ്ങളും ഒരുക്കിയിട്ടുണ്ട്.മാംഗോ കേക്ക്, മംഗോ ബർഫി, മംഗോ ബൺ, ഫ്രഷ് ക്രീം മംഗോ കേക്ക്, മാങ്ങ പായസം, ഫ്രഷ് മാങ്ങ അച്ചാർ, മാമ്പഴ പുളിശ്ശേരി, മാങ്ങ മീൻ കറി, ചെമ്മീൻ മാങ്ങാ കറി, മാങ്ങ മീൻ പീര തുടങ്ങിയ നാടൻ വിഭവങ്ങളും ഒരുക്കിയിട്ടുണ്ട്. ഗ്രോസറി വിഭാഗത്തിലും വിവിധ മാങ്ങ ഉൽപന്നങ്ങൾ ലഭ്യമാണ്.
കൂടാതെ ഏത് ഔട്ട്ലെറ്റുകളിൽ നിന്നും 50 റിയാലിന് ഷോപ്പിങ് നടത്തുമ്പോൾ ലഭിക്കുന്ന റാഫിൾ കൂപ്പൺ വഴി നറുക്കെടുപ്പിലൂടെ 25 ടൊയോട്ട റെയ്സ് കാറുകൾ സമ്മാനമായി നേടാനുള്ള അവസരം ഇത്തവണ സഫാരി വിൻ 25 ടൊയോട്ട റെയ്സ് കാർസ് മെഗാ പ്രമോഷൻ വഴി ഉപഭോക്താക്കൾക്കായി ഒരുക്കിയിട്ടുണ്ട്.മെഗാ പ്രമോഷന്റെ മൂന്നാമത്തെ നറുക്കെടുപ്പ് ബർവ വില്ലേജിൽ ഉള്ള സഫാരി ഹൈപ്പർമാർകെറ്റിൽ വെച്ചാണ് നടക്കുന്നത്. ആദ്യ അഞ്ചു നറുക്കെടുപ്പിൽ നാല് വിജയികൾക്കും അവസാന നറുക്കെടുപ്പിൽ അഞ്ചു വിജയികൾക്കുമാണ് ടൊയോട്ട റെയ്സ് കാർ സ്വന്തമാക്കാനുള്ള അവസരം ലഭിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.