മന്നലാംകുന്ന് വെൽഫെയർ അസോസിയേഷൻ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ
ദോഹ: തൃശൂർ ജില്ലയിലെ മന്നലാംകുന്ന് പ്രദേശത്തെ ഖത്തർ നിവാസികളുടെ പ്രവാസി കൂട്ടായ്മയായ മന്നലാംകുന്ന് വെൽഫെയർ അസോസിയേഷൻ (മംവാഖ് ഖത്തർ) സെവൻസ് ഫുട്ബാൾ ടൂർണമെന്റ് സംഘടിപ്പിക്കുന്നു. ഒക്ടോബർ 24ന് ജെംസ് അമേരിക്ക അക്കാദമി സ്കൂൾ ഗ്രൗണ്ട് സ്റ്റേഡിയത്തിൽ മത്സരങ്ങൾ നടക്കും. മത്സരങ്ങളിൽ ഖത്തറിലെ പ്രധാന ഇന്ത്യൻ പ്രവാസികളുടെ എട്ടു ഫുട്ബാൾ ടീമുകൾ പങ്കെടുക്കുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
ഫൈനൽ മത്സരവിജയികൾക്ക് ട്രോഫികളും കാഷ് അവാർഡുകളും സമ്മാനിക്കും. സംഘടനയുടെ തുടർന്നുള്ള കലാകായിക സാംസ്കാരിക ജീവകാരുണ്യ പ്രവർത്തനങ്ങൾ കൂടുതൽ സജീവമാക്കുമെന്ന് പ്രസിഡന്റ് ലാൽമോൻ വലിയകത്ത് അഭിപ്രായപ്പെട്ടു. വാർത്തസമ്മേളനത്തിൽ സെക്രട്ടറി യൂസുഫ് മുഹമ്മദ്, പ്രോഗ്രാം ചെയർമാൻ അഷ്റഫ് എം.സി, കൺവീനർ ആദിൽ റഷീദ് എന്നിവർ പങ്കെടുത്തു. തുടർന്ന് നടന്ന കിക്ക് ഓഫ് നൈറ്റ് ചടങ്ങിൽ ട്രോഫികളും ജഴ്സികളും അനാച്ഛാദനം ചെയ്തു.
ചടങ്ങിൽ ഐ.എസ്.സി ജനറൽ സെക്രട്ടറി ഹംസ യൂസുഫ്, ഫോക് പ്രസിഡന്റ് കെ.കെ. ഉസ്മാൻ, സാംസ്കാരിക പ്രവർത്തകൻ ചന്ദ്രമോഹൻ പിള്ള, ടി.എസ് ഖത്തർ എം.ഡി റാഫി, ബി.ടി.എസ് എം.ഡി ജെഫ്ന അബ്ദുറഹ്മാൻ, അബ്ദുൽ റഹിം, ആർ.ജെ ജിബിൻ, കാസിം എന്നിവർ സംസാരിച്ചു. സ്പോർട്സ് കമ്മിറ്റി ചെയർമാൻ എം.സി. അർഷാദ് സ്വാഗതവും സെക്രട്ടറി യൂസുഫ് മുഹമ്മദ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.