എ’ ഡിവിഷൻ ജേതാക്കളായ കൾച്ചറൽ ഫോറം കോഴിക്കോട്
ദോഹ: എട്ടാമത് ഖത്തർ മലയാളി സമ്മേളനത്തിന്റെ ഭാഗമായി നടക്കുന്ന വോളിബാൾ ടൂർണമെന്റിൽ ‘എ ഡിവിഷനിൽ കൾച്ചറൽ ഫോറം കോഴിക്കോട് ജേതാക്കളായി. ആസ്പയർ ഡോമിൽ നടന്ന മത്സരത്തിൽ ഫൈറ്റേഴ്സ് എറണാകുളത്തെ ഏകപക്ഷീയമായ രണ്ടു സെറ്റുകൾക്ക് പരാജയപ്പെടുത്തിയാണ് കൾച്ചറൽ ഫോറം കോഴിക്കോട് വിജയികളായത്.
ബി’ ഡിവിഷൻ ജേതാക്കളായ ക്യൂ.സി.എം.സി കോഴിക്കോട്
ബി ഡിവിഷനിൽ നടന്ന മത്സരത്തിൽ ദോസ്താന കൊല്ലത്തെ പരാജയപ്പെടുത്തി ക്യൂ.സി.എം.സി കോഴിക്കോട് വിജയികളായി. രണ്ടു ഡിവിഷനുകളുമായി 14 ടീമുകൾ അണിനിരന്ന മത്സരം രാവിലെ എട്ടു മണിക്ക് ആരംഭിച്ച് രാത്രി പതിനൊന്നു മണി വരെ നീണ്ടുനിന്നു. ഖത്തർ മലയാളി സമ്മേളനം സംഘാടക സമിതി വൈസ് ചെയർമാൻ കെ.എൻ. സുലൈമാൻ മദനി ടൂർണമെന്റ് ഉദ്ഘാടനം ചെയ്തു.
ജേതാക്കൾക്കുള്ള ട്രോഫികൾ ഖത്തർ മലയാളി സമ്മേളനവേദിയിൽ വെച്ച് സമ്മാനിക്കുമെന്ന് കായിക വിഭാഗം ചെയർമാൻ ആഷിഖ് അഹ്മദ് അറിയിച്ചു. മനോജ് കുമാർ, നസീം, സെബിൻ ജോസഫ്, മുഹമ്മദ് വി.ടി, അമീർ എന്നിവർ കളികൾ നിയന്ത്രിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.