ജോലിത്തിരക്കിനിടയിലും വരയുടെ ലോകത്ത്​ മലയാളി  ഡോക്​ടർ 

ദോഹ: പ്രവാസലോകത്തെ ജോലിത്തിരക്കിനിടയിലും  വീണുകിട്ടുന്ന ഒഴിവുസമയങ്ങൾ വരയുടെ ലോകത്ത്​  ചെലവഴിക്കുകയാണ്​ മുഹ്​സിന മിൻഹാസ്​ എന്ന മലയാളി  ഡോക്​ടർ. ചിത്രകലയിൽ അക്കാദമിക പഠനമോ പാരമ്പര്യമോ  കൂട്ടിനില്ലാതെ ത​േൻറതായ ശെശലിയിൽ ചിന്തകളും  വികാരങ്ങളും സ്വപ്​നങ്ങളും കാൻവാസിലേക്ക്​  പകർത്തുകയാണിവർ. 

ചെറുപ്പം മുതൽ ചിത്രകല ഇഷ്​ടമായിരുന്നുവെങ്കിലും  അടുത്തകാലത്താണ്​ താൽപര്യപൂർവം വരച്ചുതുടങ്ങിയത്​.  ഖത്തറിൽവെച്ച്​ മുഹ്​സിന പലപ്പോഴായി വരച്ച 35 ചിത്രങ്ങളുടെ  പ്രദർശനം കോഴിക്കോട്​ ലളിതകല അക്കാദമി ആർട്ട്​  ഗാലറിയിൽ നടന്നുവരികയാണ്​. ഇൗമാസം 19ന്​ തുടങ്ങിയ  പ്രദർശനം 23 വരെ നീണ്ടുനിൽക്കും. 

കോഴിക്കോട്​ ലളിതകല അക്കാദമി ആർട്ട്​ ഗാലറിയിൽ ഡോ. മുഹ്​സിന മിൻഹാസി​​​െൻറ ചിത്രപ്രദർശനത്തിൽനിന്ന്​
 

വൈവിധ്യമാർന്ന വിഷയങ്ങളാണ്​ മുഹ്​സിനയുടെ ചിത്രങ്ങളിൽ.  കണ്ണിലുടെ ആത്​മാവിലേക്ക്​, ശൈശവത്തിലെ സ്വപ്​നങ്ങൾ ഒ ാർമയുണ്ടായിരിക്കണം, അറിവെന്ന സാഗരം, തിരിച്ചറിവുകൾ,  ആത്​മവിശ്വാസത്തി​​​െൻറ അളവ്, സ്​ത്രീ ശക്​തി, കുടുംബ  സുരക്ഷ, കടപ്പാടുകൾ, വരുംവരായ്​കകൾ തുടങ്ങിയ  ആശയങ്ങളാണ്​ പ്രദർശനത്തിനുള്ള കാൻവാസുകളിലെന്ന്​  മുഹ്​സിന ‘ഗൾഫ്​ മാധ്യമ’ത്തോട്​ പറഞ്ഞു.

ചെറുപ്പം മുത​േല ജീവിതത്തിൽ അനുഭവിച്ച സന്തോഷവും  സങ്കടവും പ്രതീക്ഷയുമൊക്കെ കാൻവാസിലേക്ക്​  പകർത്തണമെന്ന ആഗ്രഹം ​പ്രവാസമണ്ണിലെത്തി ജീവിത  യാഥാർഥ്യങ്ങളുടെ നേരറിവുകൾ കൂടി മനസ്സിലായതോടെ  വർധിക്കുകയായിരുന്നു. മെക്കാനിക്കൽ എൻജിനീയറായ ഭർത്താവ്​ ഒമർ ശരീഫി​​​െൻറയും ഭർതൃമാതാവ്​ സുഹ്​ റയുടെയും അകമഴിഞ്ഞ പ്രോത്സാഹനവും പിന്തുണയുമാണ്​  ത​​​െൻറ പ്രചോദനമെന്ന്​ മുഹ്​സിന പറഞ്ഞു. ഒാരോ ആവിഷ്​കാരത്തിനും കലാസൃഷ്​ടിയുടെ സൗന്ദര്യം  പൂർണമായും നൽകാൻ ശ്രമിക്കുന്നതിനാൽ ഏറെ  സമയമെടുത്താണ്​ ഒാരോ ചിത്രങ്ങളും പൂർത്തിയാക്കുന്നത്​.   ‘അലുസിനോർ’ എന്ന്​ പേരിലാണ്​ നാട്ടിൽ ചിത്ര പ്രദർശനം  നടക്കുന്നത്​. ഇതേ പേരിൽ ദോഹയിലും പ്രദർശനം  സംഘടിപ്പിക്കാനുള്ള ഒരുക്കത്തിലാണ്​ ഖത്തറിലെ സ്വകാര്യ  ആശുപത്രിയിൽ ദന്തഡോക്​ടറായി ജോലി ചെയ്യുന്ന മുഹ്​സിന. മലപ്പുറം ഒതളൂർ ഏഴുവപ്പിണ്ടിയിൽ മുഹമ്മദ് ഹാരിസി​​​െൻറയും  റസിയയുടെയും മകളാണ് മുഹ്സിന മിൻഹാസ്. ഏക  സഹോദരൻ മിഷാൽ ബി.ഡി.എസ്​ വിദ്യാർഥിയാണ്. 

Tags:    
News Summary - malayalee doctor-qatar-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.