‘നെ​ഞ്ചം കൊ​ണ്ടോ’ ആ​ൽ​ബ​ത്തി​ന്റെ അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​ർ വാ​ർ​ത്ത സ​മ്മേ​ള​ന​ത്തി​ൽ സം​സാ​രി​ക്കു​ന്നു

ലോകകപ്പ് ആവേശത്തെ നെഞ്ചേറ്റാൻ 'നെഞ്ചം കൊണ്ടേ'

ദോഹ: ലോകകപ്പിനൊരുങ്ങുന്ന ഖത്തറിൽ കാൽപന്തു പ്രേമികൾക്ക് ആവേശത്തുടിപ്പായി മലയാളികളുടെ മറ്റൊരു ഗാനോപഹാരം കൂടി. കളിയാരവവും താളമേളങ്ങളും കോർത്തിണക്കി തയാറാക്കിയ 'നെഞ്ചം കൊണ്ടേ' മ്യൂസിക്കൽ ആൽബം വ്യാഴാഴ്ച രാത്രി എട്ടിന് പ്രശസ്ത സിനിമ താരങ്ങള്‍ ഉള്‍പ്പെടെ 2022 പേരുടെ ഫേസ്ബുക്ക് പേജിലൂടെ പുറത്തിറക്കുമെന്ന് അണിയറ പ്രവര്‍ത്തകര്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.

സൊറപറച്ചിൽ ക്രിയേഷൻസിന്റെ ബാനറിൽ ഹാദി മുഹമ്മദുണ്ണി നിർമിച്ച്, 60ൽപരം താരങ്ങൾ അരങ്ങിലും അണിയറയിലും പ്രവർത്തിച്ചാണ് ആൽബം പൂർത്തിയാക്കിയത്. പ്രശസ്ത ഗായകൻ ജാസി ഗിഫ്റ്റ് ആണ് പാടിയത്. ജുനൈദ് മുഹമ്മദാണ് ഇതിന്റെ സംഗീതമൊരുക്കിയത്. 'തക്കം' ഹ്രസ്വ സിനിമയിലൂടെ ശ്രദ്ധേയനായ റമീസ് അസീസാണ് ആൽബം സംവിധാനം ചെയ്തിരിക്കുന്നത്. വൈശാഖാണ് കാമറ കൈകാര്യം ചെയ്തിരിക്കുന്നത്. ജയശങ്കര്‍ എഡിറ്റും ആരിഫ് ബക്കര്‍ ക്രിയേറ്റിവ് ഡയറക്ഷനും നിര്‍വഹിച്ച സംഗീത ആല്‍ബം ജിന്‍ഷാദ് ഗുരുവായൂരാണ് അസോസിയറ്റ് ഡയറക്ടര്‍. നിയാസ് യൂസുഫാണ് പ്രോജക്ട് ഡിസൈനര്‍.

സോഷ്യൽ മീഡിയയിലൂടെ ഏറെ പ്രശസ്തി ആർജിച്ച അജ്മൽ ഖാൻ, കരീം ടൈ, ഏയ്ഞ്ചൽ റോഷൻ, ജോമി ജോൺ എന്നിവർക്ക് പുറമെ ദോഹയിലെ പ്രമുഖ താരങ്ങളായ ഫൈസൽ അരിക്കാട്ടയിൽ, നാജിർ മുഹമ്മദ്, സന, ആർജെ തുഷാര, ഹാഫിസ് അഷറഫ്, നിഷിദ, വിഷ്ണു, റഈസ് മെറ്റൽമാൻ എന്നിവരോടൊപ്പം ഒരുപാടു താരങ്ങളും നിരവധി ഫുട്ബാൾ ഫാൻസ്‌ അസോസിയേഷൻ പ്രതിനിധികളും ഇതിൽ അഭിനയിച്ചിട്ടുണ്ട്.വാര്‍ത്ത സമ്മേളനത്തില്‍ ഡയറക്ടര്‍ റമീസ് അസീസ്, പ്രൊഡക്ഷന്‍ കോഓഡിനേറ്റര്‍ മീഡിയ ആൻഡ് പബ്ലിസിറ്റി ഫൈസല്‍ അരിക്കാട്ടയില്‍, ജിജേഷ് കൊടക്കല്‍, ആര്‍.ജെ. ജിബിന്‍ എന്നിവര്‍ പങ്കെടുത്തു.

Tags:    
News Summary - Malayalam song to cheer up the World Cup

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.