മലപ്പുറം പെരുമ സമാപന ചടങ്ങിനെത്തിയ അബ്ബാസലി ശിഹാബ് തങ്ങൾ, പി.എം.എ ഗഫൂർ എന്നിവർക്ക് സ്വീകരണം
നൽകിയപ്പോൾ
ദോഹ: ഖത്തർ കെ.എം.സി.സി മലപ്പുറം ജില്ല കമ്മിറ്റി സംഘടിപ്പിക്കുന്ന മലപ്പുറം പെരുമ സീസൺ-4 സമാപന പരിപാടി വെള്ളിയാഴ്ച വൈകീട്ട് അഞ്ചു മുതൽ അബൂഹമൂറിലെ ഐഡിയൽ ഇന്ത്യൻ സ്കൂളിൽ നടക്കും.
പരിപാടിയിൽ പങ്കെടുക്കാൻ ദോഹയിലെത്തിയ പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങൾ, പി.എം.എ ഗഫൂർ തുടങ്ങിയ അതിഥികളെ മലപ്പുറം ജില്ല ഭാരവാഹികൾ സ്വീകരിച്ചു. സമാപന പരിപാടിയുടെ രണ്ടാം ദിവസമായ ശനിയാഴ്ച രാത്രി ഏഴ് മുതൽ തുമാമ കെ.എം.സി.സി ഹാളിൽ നടക്കുന്ന കുടുംബ സദസ്സിൽ പി.എം.എ ഗഫൂർ സംസാരിക്കും. മലപ്പുറം ജില്ലയിലെ 16 മണ്ഡലങ്ങൾ മാറ്റുരച്ച സ്പോർട്സ്, ആർട്സ് മത്സര വിജയികളായ പെരുമ സീസൺ ഓവറോൾ ചാമ്പ്യന്മാർ ഉൾപ്പെടെയുള്ള മത്സര വിജയികൾക്കുള്ള സമ്മാനങ്ങളും, സർട്ടിഫിക്കറ്റ് വിതരണവും ഉണ്ടായിരിക്കുമെന്ന് ഭാരവാഹികൾ വാർത്ത കുറിപ്പിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.