ദോഹ: വിസ്‌ഡം എഡ്യൂക്കേഷൻ ബോർഡിന് കീഴിൽ ജി.സി.സി തലത്തിൽ 5,8 ക്ലാസുകൾക്കായി നടത്തിയ പൊതുപരീക്ഷയിൽ റാങ്ക് ജേതാക്കളായ അൽമനാർ മദ്‌റസ വിദ്യാർഥികളെ ആദരിച്ചു. എട്ടാം ക്ലാസ്സിൽ ഒന്നാം റാങ്ക് നേടിയ മുഹമ്മദ് ഇഹാൻ, രണ്ടാം റാങ്ക് നേടിയ ഇജാസ് അബ്ദുല്ല, അഞ്ചാം ക്ലാസ്സിൽ ഒന്നാം റാങ്ക് നേടിയ ഇഹാൻ അബ്ദുൽ വഹാബ്, രണ്ടാം റാങ്ക് നേടിയ അബ്ദുല്ല കെ.ടി. എന്നിവർക്കുള്ള ഉപഹാരം മദ്റസ പ്രിൻസിപ്പൽ മുജീബ് റഹ്‌മാൻ മിശ്കാത്തി, ക്യു.കെ.ഐ.സി പ്രസിഡന്റ് കെ.ടി. ഫൈസൽ സലഫി എന്നിവർ സമർപ്പിച്ചു. മികച്ച വിജയം നേടാൻ സഹായിച്ച മദ്‌റസ അധ്യാപകരെയും വിദ്യാർതികൾക്ക് പിന്തുണ നൽകിയ രക്ഷിതാക്കളെയും മദ്റസ മാനേജ്‌മന്റ് അഭിനന്ദിച്ചു. പുതിയ അധ്യയന വർഷത്തെ ഒന്നു മുതൽ എട്ട് വരെ ക്ലാസുകളിലേക്ക് പ്രവേശനം ആഗ്രഹിക്കുന്നവർക്ക് 60004486, 55559756 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.