വക്റ ശാന്തിനികേതൻ മദ്റസയിലെ പ്രവേശനോത്സവത്തിൽ നിന്ന്

മദ്റസ പ്രവേശനോത്സവം

ദോഹ: അൽ മദ്റസത്തുൽ ഇസ്‌ലാമിയ ശാന്തിനികേതൻ വക്റ കെ.ജി, ഒന്ന് ക്ലാസിലേക്ക് പുതുതായി ചേർന്ന കുട്ടികൾക്കായി പ്രവേശനോത്സവം സംഘടിപ്പിച്ചു. അധ്യാപകർ കുട്ടികളെ, മധുരം നൽകി സ്വീകരിച്ചു. പ്രധാനാധ്യാപകൻ ആദം ഉസ്താദ് പരിപാടി ഉദ്ഘാടനം ചെയ്തു. ഫാത്വിമ സുഹ്റ ഖിറാഅത്ത് നിർവഹിച്ചു. ഉമൈബാൻ സ്വാഗതം പറഞ്ഞു.

മുഹ്സിന സൽമാൻ, ശമീല മസ്റൂർ എന്നിവർ കുട്ടികളുടെ കലാപരിപാടികൾക്ക് നേതൃത്വം നൽകി. ഹിബ നൗഷാദ് , നുസയ്യ ഹസൻ, നൂറുന്നീസ റഹീം, ശാമിത ജസീർ സജീന മുഹമ്മദ് അലി, ബശീദ റാസിക്ക്, ആയിശ മഹ്റിൻ, ജസ നൗഷാദ് , നുഹ നിസാർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. പരിപാടിയിൽ 140 ഓളം പുതിയ കുട്ടികൾ പങ്കെടുത്തു.

Tags:    
News Summary - madrasa entrance ceremony

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.