അൽ മദ്റസത്തുൽ ഇസ്ലാമിയ്യ മദീന ഖലീഫ സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുക്കുന്ന വിദ്യാർഥികൾ
ദോഹ: അൽ മദ്റസത്തുൽ ഇസ്ലാമിയ്യ മദീന ഖലീഫ ‘വെളിച്ചമാണ് തിരുദൂതർ’ എന്ന തലക്കെട്ടിൽ കുട്ടികൾക്കായി വിവിധ പരിപാടികൾ സംഘടിപ്പിച്ചു. ക്വിസ് മത്സരം, പ്രവാചക കഥകൾ, പ്രസംഗം, പ്രവാചക ഗാനങ്ങൾ എന്നിവയിൽ വിദ്യാർഥികൾ പങ്കെടുത്തു. ക്വിസ് മത്സരത്തിൽ കിഡ്സ്, സബ്ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി ലുത്ഫി അബ്ദുൽ മുനീർ, ഫത്ഹാൻ സിബ്ഗത്തുല്ല, നൈല അബ്ദുൽ മുനീർ, ഹയാ അമീന എന്നിവർ ഒന്നാം സ്ഥാനവും ഇഫ്ഫ, ഒമർ ശംജിത്, ദയാ വിദാദ്, റഫാഹ് എന്നിവർ രണ്ടാം സ്ഥാനവും ഫർഹ നിയാസ്, ഇസ് യാൻ ഹുസൈൻ, അൽഹാൻ ആസിഫ്, ഫൈഹ നിയാസ് എന്നിവർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.പ്രിൻസിപ്പൽ കെ.എൻ മുജീബ്, വൈസ് പ്രിൻസിപ്പൽ അനീസുദ്ദീൻ, കോ-കരിക്കുലം ആക്ടിവിറ്റീസ് ഹെഡ് അബ്ദുൽ മുജീബ്, അധ്യാപകരായ നൗഫൽ വി.കെ, ശിബ്ലി എസ്.പി എന്നിവർ മെഡലുകൾ സമ്മാനിച്ചു. പ്രവാചക സ്മരണകളുണർത്തി നൗഫൽ വി.കെ കുട്ടികളോട് സംസാരിച്ചു. പരിപാടികൾക്ക് അധ്യാപികമാരായ ഷഹിജ മുജീബ്, സലീജ അനീസ്, ഖമറുന്നിസ മുഹമ്മദ് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.