ദോഹ: അഞ്ചാമത് ‘മെയിഡ് ഇൻ ഖത്തർ എക്സിബിഷൻ’ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി ഉദ്ഘാടനം ചെയ്തു. ദോഹ എക്സിബിഷൻ സെൻററിലാണ് പരിപാടി. ആഭ്യന്തര വ്യവസായത്തെ േപ്രാത്സാഹിപ്പിക്കുന്നതിെൻറ ഭാഗമായാണ് എക്സിബിഷൻ സംഘടിപ്പിച്ചുവരുന്നത്. രാജ്യത്ത് നിർമിക്കുന്ന വിവിധ ഇനം വസ്തുക്കളാണ് ഇവിടെ പ്രദർശനത്തിന് എത്തിയിട്ടുള്ളത്. ഖത്തറിെൻറ പൈതൃകത്തെ തിരികെ കൊണ്ടുവരുന്നതിെൻറ ഭാഗമായി പഴയ കാലങ്ങളിൽ നിർമിച്ചിരുന്ന പലതും പുനർ നിർമിച്ച് ഇവിടെ എത്തിച്ചിട്ടുണ്ട്.
കഴിഞ്ഞ ആറ് മാസത്തിലധികമായി രാജ്യത്തിന് മേൽ അടിച്ചേൽപ്പിച്ച ഉപരോധത്തെ നേരിടാൻ ആഭ്യന്തര വ്യവസായ നിർമാണ യൂണിറ്റുകളെ ഭരണകൂടം പരമാവധി േപ്രാത്സാഹിപ്പിച്ച് വരികയാണ്. ഉപരോധം ആരംഭിച്ചതിന് ശേഷം നൂറുകണക്കിന് വിവിധ മേഖലകളിലുള്ള നിർമാണ യൂണിറ്റുകളാണ് പ്രവർത്തനം ആരംഭിച്ചത്. ഈ മേഖലക്ക് കരുത്ത് പകരാനുള്ള നടപടികളാണ് ഭരണകൂടം ആവിഷ്കരിച്ചിരിക്കുന്നത്. അമീറിനെ കൂടാതെ പ്രധാനമന്ത്രി ശൈഖ് അബ്ദുല്ല ബിൻ നാസർ ആൽഥാനിയും മറ്റ് പ്രമുഖരും ഉദ്ഘാടന പരിപാടിയിൽ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.