????? ?????????? ?????? ??????? ????????????????

ലുസൈൽ സ്​റ്റേഡിയത്തിലേക്കുള്ള പ്രധാന റോഡുകൾ തുറന്നു

ദോഹ: 2022 ലോകകപ്പി​െൻറ ഉദ്ഘാടന, ഫൈനൽ മത്സരങ്ങൾക്ക് വേദിയാകുന്ന ലുസൈൽ സ്​ റ്റേഡിയത്തിലേക്കുള്ള പ്രധാന പാതകളായ അബ്റുഖ്, ഉം സംറ റോഡുകൾ ഗതാഗതത്തിനായി തുറന്നു കൊടുത്തു. ലുസൈൽ ഡെവലപ്പേഴ്സായ ഖത്തരി ദിയാറാണ് പാതകൾ തുറന്നുകൊ ടുത്തത്. റോഡുകളിലെ അലങ്കാരപ്പണികളുൾപ്പെടെ അന്തിമ ജോലികൾ അടുത്ത വർഷം അവസാനത്തോടെ പൂർത്തിയാകും.4.9 കിലോമീറ്റർ ദൈർഘ്യമുള്ള രണ്ട് റോഡുകളും ലുസൈലിലെ പ്രധാന റോഡുകളാണ്. പ്രധാന വാണിജ്യ പാതയ്ക്കടിയിലൂടെ 640 മീറ്റർ ദൈർഘ്യമുള്ള തുരങ്കം വഴി ലുസൈലിലെ വടക്കൻ മേഖലയെ തെക്കൻ മേഖലയുമായി ബന്ധിപ്പിക്കുന്നവയാണിവ. ലുസൈൽ സിറ്റിയുടെ സമീപപ്രദേശങ്ങളിലേക്കുള്ള റോഡുകളുമായും ഇവ ബന്ധിപ്പിച്ചിട്ടുണ്ട്.


എഞ്ചിനീയറിംഗ് ആൻഡ് സേഫ്റ്റി വകുപ്പ് മേധാവി ബ്രിഗേഡിയർ മുഹമ്മദ് മറാഫിഅ, സുപ്രീം കമ്മിറ്റി സ്​ പോർട്സ്​ ഫെസിലിറ്റീസ്​ വകുപ്പ് എക്സി. ഡയറക്ടർ എഞ്ചി. ഉഥ്മാൻ സർസൂർ, മുനിസിപ്പൽ കൗൺസിൽ അംഗങ്ങളായ അലി ബിൻ ഫഹ്ദ് അൽ ശഹ്വാനി, അബ്​ദുല്ല മുഖല്ലദ് അൽ മുറൈഖി തുടങ്ങിയവർ പങ്കെടുത്തു. നിലവിലെ പ്രതിസന്ധികൾക്കിടയിലും ലുസൈൽ സിറ്റി പദ്ധതികൾ മുന്നോട്ട് നീങ്ങുന്നുണ്ടെന്നും കോവിഡ്–19 പശ്ചാത്തലത്തിൽ ആവശ്യമായ മുൻകരുതലുകളും പ്രതിരോധ നടപടികളും സ്വീകരിച്ചാണ് നിർമാണ പ്രവൃത്തികളെന്നും നിർണിത സമയത്തിനുള്ളിൽ തന്നെ ലക്ഷ്യത്തിലുമെന്നാണ് പ്രതീക്ഷയെന്നും ഖത്തരി ദിയാർ ഇൻഫ്രാസ്​ട്രക്ചർ ആൻഡ് പബ്ലിക് സർവീസ്​ വകുപ്പ് ഡയറക്ടർ എഞ്ചി. വലിദ് അൽ സഅ്ദി പറഞ്ഞു. 2022 ലോകകപ്പി​െൻറ ഉദ്ഘാടന, കലാശ പോരാട്ടങ്ങൾ നടക്കുന്ന ലുസൈൽ സ്​റ്റേഡിയത്തിൽ 80000 ആണ് ഇരിപ്പിടങ്ങളുടെ ശേഷി. ലോകകപ്പിലെ ഏറ്റവും വലിയ സ്​റ്റേഡിയവും ഇത് തന്നെയാണ്.

Tags:    
News Summary - lusain stadium-qatar-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.