ലോകകപ്പിനെ വരവേറ്റ് ലുലു; രണ്ട് മില്യൺ സമ്മാന പദ്ധതിക്ക് തുടക്കം

ദോഹ: ലോകകപ്പ് ഫുട്ബാളിനെ വരവേറ്റുകൊണ്ട് ഉപഭോക്താക്കൾക്ക് വമ്പൻ സമ്മാന പദ്ധതിയുമായി ലുലു ഹൈപ്പർമാർക്കറ്റ്. 20 ലക്ഷം റിയാലിന്‍റെ സമ്മാനങ്ങൾ ഉൾക്കൊള്ളുന്ന മെഗാ ലക്കി ഡ്രോക്ക് ഖത്തറിലെ 18 ലുലു ഹൈപ്പർമാർക്കറ്റുകളിലുമായി സെപ്റ്റംബർ ഒന്നിന് തുടക്കം കുറിച്ചു. 50 റിയാലിന് ഷോപ്പിങ് നടത്തുന്നവർക്ക് ഇ-റാഫിൾ വഴി 'രണ്ട് മില്യൺ'സമ്മാന പദ്ധതിയിൽ പങ്കാളികളാകാം. ഒന്നാം തീയതി ആരംഭിച്ച സമ്മാനപ്പെരുമഴ ലോകകപ്പ് ഫൈനൽ ദിനമായ ഡിസംബർ 18 വരെ നീളും. ദശലക്ഷം കായികപ്രേമികൾ ഖത്തറിലേക്ക് ഒഴുകാനിരിക്കെയാണ് ഉപഭോക്താക്കളുടെ കീശനിറക്കുന്ന സമ്മാനപദ്ധതികൾക്ക് തുടക്കം കുറിച്ചത്. ഡിസംബർ 22ന് ഗ്രാൻഡ് നറുക്കെടുപ്പിലൂടെ വിജയികളെ പ്രഖ്യാപിക്കും. വെറും 50 റിയാൽ മുടക്കി ഷോപ്പിങ് നടത്തുന്നവർക്ക് കസ്റ്റമർ സർവിസ് പോയന്‍റിൽ ഇ-റാഫിൾ രജിസ്റ്റർ ചെയ്യാം.

ഒരു ലക്ഷം റിയാലാണ് ഒന്നാം സമ്മാനം. അരലക്ഷം പണമായും അരലക്ഷം വൗച്ചറായും ഒരാൾക്കാണ് ഒന്നാം സമ്മാനം നൽകുന്നത്. രണ്ടാം സമ്മാനം 50,000 റിയാൽ വീതം രണ്ടു പേർക്കും മൂന്നാം സമ്മാനം 10,000 റിയാൽ വീതം 80 പേർക്കും നാലാം സമാനം 5000 റിയാൽ വീതം 200 പേർക്കും നൽകും. ഒന്നും രണ്ടും സ്ഥാനക്കാർക്ക് പണവും വൗച്ചറും ആനുപാതികമായി നൽകും. മൂന്നും നാലും സ്ഥാനക്കാർക്ക് വൗച്ചറായാണ് നൽകുന്നത്.

ലോകകപ്പ് ഫുട്ബാളിലൂടെ ഖത്തറിനെ കായികലോകത്തിന്‍റെ ശ്രദ്ധാകേന്ദ്രമാക്കി മാറ്റിയ രാഷ്ട്രനായകർക്കും നേതൃത്വത്തിനുമുള്ള ലുലു ഗ്രൂപ്പിന്‍റെ അഭിവാദ്യമാണ് ലുലു മെഗാ ലക്കി ഡ്രോയെന്ന് ലുലു ഗ്രൂപ് ഇന്‍റർനാഷനൽ ഡയറക്ടർ ഡോ. മുഹമ്മദ് അൽതാഫ് പറഞ്ഞു.

Tags:    
News Summary - Lulu welcomes the World Cup

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.