ദോഹ: ‘ലുലു കൊച്ചുറോക്ക്സ് ഇൻ ഖത്തർ 2018’ പരിപാടി മാർച്ച് 23ന് ബർവാ സിറ്റിയിലെ ലുലു ഹൈപ്പർ മാ ർകറ്റിൽ നടക്കും.ഖത്തറിൽ ആദ്യമായി കൊച്ചു ടിവി അവതരിപ്പിക്കുന്ന കിഡ്സ് ടാലെൻറ് ഷോ ആണിത്. താൽപര്യമുള്ള കുട്ടി കൾ ( അഞ്ചിനും പതിനാലിനും ഇടക്ക് പ്രായമുള്ളവർ) മാർച്ച് 21ന് മുമ്പ് തങ്ങളുടെ കഴിവുകൾ അടങ്ങിയ ഒരു മിനിറ്റ് വീഡിയോ whatsapp നമ്പർ ആയ 3315 9433 ലേക്ക് അയക്കണം. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പരിപാടിയിൽ പങ്കെടുക്കാനും സമ്മാനങ്ങൾ നേടാനുമുള്ള അവസരം ലഭിക്കും. ടൈറ്റിൽ സ്പോൺസർ ലുലു ഹൈപ്പർമാർകറ്റ് ആണ്. സമ്മാനം സ്പോൺസർ ചെയ്യുന്നത് അൽ അനീസ് ഇലക്ട്രോണിക്സ്, ലുലു ഹൈപ്പ ർമാർകറ്റ്. ഇവൻറ് ഒരുക്കുന്നത് വാട്ടർമെലോൺ അഡ്വെർടൈസിങ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.