മുഹമ്മദും സഹ​പ്രവർത്തകൻ ഫാജിസും ഹോട്ടലിന്​ മുന്നിൽ

സ്​നേഹം ചാലിച്ച പാഴ്​സലുകൾ

പരസ്​പര സ്​നേഹത്തി​െൻറയും കരുതലി​െൻറയും ബലത്തിലാണ്​ ഗൾഫ് ​നാടുകൾ കോവിഡിൽനിന്ന്​ പതിയെ മുക്​തമാകുന്നത്​. ആളുകളും സ്​ഥാപനങ്ങളും ആവുന്ന വിധത്തിൽ കോവിഡ് ​വിരുദ്ധ പോരാട്ടത്തിൽ പങ്കാളികളായി. ചിലർ പണം കൊണ്ട്​ സഹായിച്ചു, മറ്റ്​ ചിലർ ശരീരംകൊണ്ട്​​ സേവനത്തി​െൻറ മഹാമാതൃകകൾ തീർത്തു. നജ്​മയിലെ സെഞ്ച്വറി ഹോട്ടൽ മാനേജറായ കണ്ണൂർ അഞ്ചരക്കണ്ടി ഓടക്കാട്​ മുഹമ്മദ്​ കുഞ്ഞക്കയും ഇതിൽ പങ്കുചേർന്നു. ആ കഥ ഇങ്ങനെയാണ്:

കാസർകോട്​ സ്വദേശികളായ ചിലർ കോവിഡി​െൻറ പ്രതിസന്ധിയിൽ ഖത്തറിൽ കുടുങ്ങിപ്പോയി. ചിലർക്ക്​ വിസ തീർന്നു, മറ്റ്​ ചിലർക്ക്​ ജോലി പോയി. വാടക കൊടുക്കാൻ കഴിയാത്തതിനാൽ അവർക്ക്​ താമസിക്കുന്ന റൂം ഒഴിയേണ്ടിവന്നു. പി​െന്നയവർ ഒരു കെട്ടിടത്തി​െൻറ മുകളിലായി താമസം. ദിവസങ്ങളായി ടെറസിനു മുകളിൽ ആകാശം മേൽക്കൂരയാക്കിയാണ്​ അവർ അന്തിയുറങ്ങുന്നത്​. ആഴ്​ചകളായി കുബ്ബൂസ്​ മാത്രമാണ്​ ഭക്ഷണം. അവരുടെ ​വേദന ഒടുവിൽ 'ഗൾഫ്​ മാധ്യമ'വും മീഡിയവണും ചേർന്നൊരുക്കിയ 'മിഷൻ വിങ്​സ്​ ഓഫ്​ കംപാഷൻ' അധികൃതർക്കരികിലെത്തി. സൗജന്യമായി അവർക്ക്​ വിമാനടിക്കറ്റ്​ ഏർപ്പാടാക്കി. പക്ഷേ, നാട്ടിലേക്കുള്ള വിമാനത്തിന്​ പിന്നെയും കാലതാമസമെടുക്കും.

അതുവരെ അവരുടെ ഭക്ഷണകാര്യം എന്തുചെയ്യും?

ഏതായാലും സെഞ്ച്വറി ഹോട്ടലി​െൻറ മാനേജറായ മുഹമ്മദ്​ക്കയോട്​ ഇക്കാര്യം പറയേണ്ട താമസം, ''ഭക്ഷണം എത്ര വേണേലും ഞങ്ങൾ കൊടുക്കാം, അതൊക്കെയല്ലേ ഒരു സന്തോഷം...'' അങ്ങനെ ആ ഹോട്ടലിൽ നിന്ന്​ മജ്​ബൂസും ബിരിയാണിയും പാർ​സലായി കാസർകോട്ടുക്കാരെ തേടിച്ചെന്നു, ഒരു പൈസ പോലും വാങ്ങാതെ... മൂന്നുനേരവും സ്​ നേഹത്തിൽ ചാലിച്ച ആ ഭക്ഷണം മുടക്കമില്ലാതെ അവർക്കരികിലേക്കെത്തി. ആഴ്​ചകൾ പിന്നിട്ട്​ കാസർകോട്ടുകാർ നാട്ടിലെത്തി. അവി​െട നിന്ന്​ അവരയച്ച ​സ​ന്ദേശം അവസാനിക്കുന്നത്​ ഇങ്ങനെയാണ്​...'ആ ഹോട്ടലുകാരോട്​ ഞങ്ങളു​െട സന്തോഷവും നന്ദിയും പറയണേ...' ഈ വിവരം അറിയിച്ചപ്പോഴും മുഹമ്മദ്​ക്ക പി​െന്നയും ചിരിച്ചുകൊണ്ട്​ പറഞ്ഞു... ''ഇങ്ങനത്തെ സംഗതികൾ ഇനിയും പറയാൻ മറക്കല്ലേ ​ട്ടോ''....

ഇത്തരം മനുഷ്യരുള്ളപ്പോൾ പിന്നെ ഏത്​ മഹാമാരി വന്നാലും പരാജയമില്ലല്ലോ...വിജയമല്ലാതെ.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.