ദോഹ: സൂഖ് വാഖിഫിൽ നടക്കുന്ന പ്രാദേശിക ഈത്തപ്പഴമേളയിൽ ജനത്തിരക്ക്. മേള ഒമ്പതു ദിവസം പിന്നിട്ടപ്പോൾ 108 ടൺ ഈത്തപ്പഴം വിറ്റഴിച്ചു. 61,000 പേരാണ് ഇതുവരെ മേള സന്ദർശിച്ചത്.
ഖലാസ് (44,247 കിലോ), ശിഷി (22,780 കിലോ), ഖുനൈസി (21,118 കിലോ), ബർഹി (11,892 കിലോ) എന്നിങ്ങനെയാണ് വിവിധ ഇത്തപ്പഴ ഇനങ്ങൾ വിറ്റഴിച്ചത്. സൂഖ് വാഖിഫ് മാനേജ്മെന്റുമായി സഹകരിച്ച് മുനിസിപ്പാലിറ്റ് മന്ത്രാലയമാണ് മേള സംഘടിപ്പിക്കുന്നത്. ഖത്തരി കാർഷിക ഉൽപന്നങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായിപ്രാദേശിക ഫാമുകൾക്കായി വിശാലമായ സ്റ്റാളുകളാണ് ഇത്തവണ ഒരുക്കിയിരിക്കുന്നത്.
ഈന്തപ്പഴങ്ങൾക്ക് പുറമേ മറ്റ് പ്രാദേശിക പഴവർഗങ്ങളും മേളയിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. കുടുംബങ്ങൾക്കായി ദൈനംദിന മത്സരങ്ങൾ, ആകർഷകമായ സമ്മാനങ്ങൾ, ബോധവൽക്കരണ -സാംസ്കാരിക പരിപാടികൾ എന്നിവയും സംഘടിപ്പിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.