ദോഹ: രാജ്യത്തെ ലോകനിലവാരത്തിലുള്ള ഇര്‍ഹമ ബിന്‍ ജാബര്‍ അല്ജലാമ ഷിപ്യാര്ഡില് 200ാമത ് എല്‍എല്‍ജി കപ്പലിെൻറ അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കി. അല്‍ഖോറിലാണ് ഷിപ്യാര്ഡ്. നാക ിലാത് കെപ്പല്‍ ഓഫ്ഷോര്‍ ആൻറ് മറൈനാണ്(എന്കോം) ഷിപ്യാര്ഡില് സുരക്ഷിതമായി 200ാമത് കപ്പലിെൻറ അറ്റകുറ്റപ്പണി നിര്‍വഹിച്ചത്. എന്‍വൈകെ എല്‍എന്‍ജി ഷിപ്പ്മാനേജ്മെൻറ് പ്രവര്‍ത്തിപ്പിക്കുന്ന 135,295 സിബിഎം വെസ്സലിെൻറ ജനറല്‍ ഡ്രൈഡോക്കിങ് അറ്റകുറ്റപ്പണിയും നവീകരണവുമാണ് വിജയകരമായി പൂര്‍ത്തീകരിച്ചത്. ഇതു മൂന്നാംതവണയാണ് മോസ് ടൈപ്പ് എല്‍എന്‍ജി കപ്പല്‍ അല്‍ഖോര്‍ ഷിപ്യാര്ഡില് അറ്റകുറ്റപ്പണിക്കായി എത്തിക്കുന്നത്. നേരത്തെ 2014ലും 2016ലും എത്തിച്ചിരുന്നു. ഖത്തരി എല്‍എന്‍ജി ഗതാഗത കമ്പനിയാണ് നാകിലാത്. ഖത്തറിെൻറ എല്‍എന്‍ജി വിതരണശൃംഖലയില്‍ സുപ്രധാന പങ്ക് വഹിക്കുന്ന കമ്പനിയാണിത്.
റാസ് ലഫാന്‍ വ്യവസായ നഗരത്തിലെ ഇര്‍ഹമ ബിന്‍ ജാബര്‍ അല്ജലാമ ഷിപ്യാര്ഡിലെ കപ്പല്‍ അറ്റകുറ്റപ്പണി, നിര്‍മാണ കേന്ദ്രം ലോകശ്രദ്ധ നേടുന്നുണ്ട്. നാകിലാതും പ്രമുഖ ഓഫ്ഷോര്‍ റിഗ് നിര്‍മാതാക്കളും കപ്പല്‍ അറ്റകുറ്റപ്പണിമേഖലയില് പ്രവര്‍ത്തിക്കുന്നവരുമായ കെപ്പല്‍ ഓഫ്ഷോര്‍ മറൈന്‍ ലിമിറ്റഡും തമ്മിലുള്ള സംയുക്തസംരംഭമായി 2007ലാണ് എന്കോം സ്ഥാപിച്ചത്. ലോകത്തിലെ ഏറ്റവും വലിയ ഷിപ്പിങ് ഫ്ളീറ്റാണ് നാകിലാതിേൻറത്. 65 എല്‍എന്‍ജി വെസ്സലുകളാണ് കമ്പനിക്കുള്ളത്. ഒരു എഫ്എസ്ആര്‍യു വെസ്സലും നാലു വലിയ എല്‍പിജി ക്യാരിയറുകളും നാകിലാതിെൻറ ഉടമസ്ഥതയിലുണ്ട്. 200 കപ്പലുകളുടെ അറ്റകുറ്റപ്പണിയെന്ന സുപ്രധാനമായ നാഴികക്കല്ല് ആഘോഷിക്കുന്നതില്‍ അഭിമാനമുണ്ടെന്ന് നാകിലാത് ചീഫ് എക്സിക്യുട്ടീവ് ഓഫീസര്‍ എന്‍ജിനിയര്‍ അബ്ദുല്ല ഫദാല അല്‍സുലൈത്തി പറഞ്ഞു. ഷിപ്യാര്ഡിെൻറ സേവനങ്ങളില്‍ ഇടപാടുകാർക്കുള്ള വിശ്വാസമാണ് ഇതില്‍നിന്നും വ്യക്തമാകുന്നത്. സുരക്ഷ, ഗുണനിലവാരം, കാര്യക്ഷമത എന്നിവക്കാണ് തങ്ങള്‍ ഊന്നല്‍ നല്‍കുന്നത്. ലോകത്തിെൻറ വിവിധ ഭാഗങ്ങളിലായി ഏകദേശം ആയിരത്തോളം മറൈന്‍, ഓഫ്ഷോര്‍ പദ്ധതികള്‍ വിജയകരമായി നിറവേറ്റാനായതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഖത്തര്‍ പെട്രോളിയവും ഖത്തര്‍ ഗ്യാസും ഉള്‍പ്പടെയുള്ള പങ്കാളികള്‍ നല്കുന്ന പിന്തുണക്കും അദ്ദേഹം നന്ദി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.