പ്ര​മു​ഖ പ​ണ്ഡി​ത​ൻ ഡോ. ​ഹാ​ഷിം അ​ൽ മ​ഷ്​​ഹ​ദാ​നി നി​ര്യാ​ത​നാ​യി

ദോ​ഹ: ഖ​ത്ത​റി​ലെ പ്ര​മു​ഖ ഇ​സ്​​ലാ​മി​ക പ​ണ്ഡി​ത​ൻ ഡോ. ​ഹാ​ഷിം അ​ൽ മ​ഷ്​​ഹ​ദാ​നി ദോ​ഹ​യി​ൽ നി​ര്യാ​ത​നാ​യി.69 വ​യ​സ്സാ​യി​രു​ന്നു. നി​ര​വ​ധി മ​ത​കാ​ര്യ പു​സ്​​ത​ക​ങ്ങ​ൾ ര​ചി​ച്ചി​ട്ടു​ണ്ട്. ഖ​ത്ത​ർ ടി.​വി​യി​ൽ പ​ല പ​രി​പാ​ടി​ക​ളും അ​വ​ത​രി​പ്പി​ച്ചി​ട്ടു​മു​ണ്ട്. ഇ​റാ​ഖ്​ സ്വ​ദേ​ശി​യാ​യ അ​ദ്ദേ​ഹ​ത്തി​ന്​ ഖ​ത്ത​ർ പൗ​ര​ത്വ​മു​ണ്ട്. 1952ൽ ​ബ​ഗ്​​ദാ​ദി​ൽ ജ​നി​ച്ചു. 74ൽ ​ബ​ഗ്​​ദാ​ദ്​ യൂ​നി​വേ​​ഴ്​​സി​റ്റി​യി​ൽ നി​ന്ന്​ ശ​രീ​അ വി​ഷ​യ​ത്തി​ൽ ബാ​ച്ചി​ല​ർ ബി​രു​ദം നേ​ടി. 1986ൽ ​പാ​കി​സ്​​താ​നി​ലെ പ​ഞ്ചാ​ബ്​ യൂ​നി​വേ​ഴ്​​സി​റ്റി​യി​ൽ നി​ന്ന്​ മാ​സ്​​റ്റേ​ഴ്​​സ്​ ബി​രു​ദം നേ​ടി.

സു​ഡാ​ൻ ഉം​ദ​ർ​മ​ൻ യൂ​നി​വേ​ഴ്​​സി​റ്റി​യി​ൽ നി​ന്ന്​ ഡോ​ക്​​ട​റേ​റ്റും നേ​ടി. ഖ​ത്ത​ർ ഇ​സ്​​ലാ​മി​ക മ​ത​കാ​ര്യ മ​ന്ത്രാ​ല​യം ഔ​ഖാ​ഫി​ൽ നി​ര​വ​ധി പ്ര​ധാ​ന ചു​മ​ത​ല​ക​ൾ വ​ഹി​ച്ചു.1998 മു​ത​ൽ 2000 വ​രെ ഇ​മാ​മു​മാ​രെ​യും പ്ര​സം​ഗ​ക​രെ​യും നി​യ​മി​ക്കു​ന്ന വ​കു​പ്പി​െൻറ ത​ല​വ​നാ​യി​രു​ന്നു. ദ​അ്​​വ വ​കു​പ്പി​െൻറ കു​ടും​ബ​കാ​ര്യ​വി​ഭാ​ഗ​ത്തി​െൻറ മേ​ധാ​വി​യാ​യി 2000 മു​ത​ൽ 2001വ​രെ​യും പ്ര​വ​ർ​ത്തി​ച്ചു. ഏ​റ​ക്കാ​ലം അ​ൽ​റ​യ്യാ​ൻ മ​സ്​​ജി​ദി​ൽ ഇ​മാം ആ​യി സേ​വ​ന​മ​നു​ഷ്​​ഠി​ക്കു​ക​യും ചെ​യ്​​തി​രു​ന്നു. 

Tags:    
News Summary - Leading scholar Dr. Hashim al-Mashhadani passed away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.