1. മലപ്പുറം പെരുമയിൽ കെ.എം. ഷാജി സംസാരിക്കുന്നു 2.കെ.എം.സി.സി മലപ്പുറം പെരുമ സമാപന സമ്മേളനത്തിൽ ഇ.ടി. മുഹമ്മദ് എം.പി സംസാരിക്കുന്നു
ദോഹ: മാനദണ്ഡങ്ങളെ വിപരീത ദിശയിലേക്ക് കൊണ്ടുപോകുന്ന കാലഘട്ടത്തിൽ മലപ്പുറംപോലൊരു ദേശത്തിന്റെ പെരുമ പറഞ്ഞുകൊണ്ടിരിക്കണമെന്ന് ഇ.ടി. മുഹമ്മദ് ബഷീർ എംപി. ഖത്തർ കെ.എം.സി.സി ആരംഭിച്ച വെൽഫെയർ പദ്ധതികൾ വലിയ അത്ഭുതങ്ങളാണ് സൃഷ്ടിച്ചതെന്നും കെ.എം.സി.സി സുരക്ഷ പദ്ധതി ആരംഭിച്ച കാലത്തു ഒരു ഗൾഫ് രാജ്യത്തും ഇത്തരമൊരു പദ്ധതി ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. മലപ്പുറം ജില്ല കമ്മിറ്റി സംഘടിപ്പിച്ച ‘മലപ്പുറം പെരുമ’ സമാപന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന പ്രസിഡന്റ് ഡോ. അബ്ദുസ്സമദ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു.
ജില്ല പ്രസിഡന്റ് സവാദ് വെളിയംകോട് അധ്യക്ഷത വഹിച്ചു. കെ.എം.സി.സിയുടെ ജീവകാരുണ്യ പ്രവർത്തനങ്ങളും സഹായങ്ങളും കൃത്യമായി രേഖപ്പെടുത്തുകയാണെങ്കിൽ ഐക്യരാഷ്ട്ര സഭയുടെ അംഗീകാരമുള്ള എൻ.ജി.ഒ ആയി നോമിനേറ്റ് ചെയ്യപ്പെടും എന്നതിൽ തർക്കമില്ലെന്ന് പരിപാടിയിൽ പ്രഭാഷണം നടത്തിയ സി.എം.പി സംസ്ഥാന ജനറൽ സെക്രട്ടറി സി.പി. ജോൺ പറഞ്ഞു. കോവിഡ് കാലത്തു താൻ ഉൾപ്പെടെയുള്ള കേരളത്തിലെ നേതാക്കൾ മറുത്തൊന്നും ആലോചിക്കാതെ കെ.എം.സി.സിയെയാണ് ബന്ധപ്പെട്ടതും സഹായങ്ങൾ ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു. മുസ്ലിം ലീഗ് സംസ്ഥന സെക്രട്ടറി കെ.എം. ഷാജി മുഖ്യ പ്രഭാഷണം നിർവഹിച്ചു.
വരുന്ന ലോക്സഭ തെരഞ്ഞെടുപ്പിൽ പ്രവാസികൾക്ക് ഒട്ടേറെ കാര്യങ്ങൾ ചെയ്യാൻ കഴിയുമെന്നും പ്രവാസ ലോകത്തുനിന്നും ഇലക്ഷൻ പ്രക്രിയയുടെ ഭാഗമാകണമെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂരിലെ കൊലക്കേസ് പ്രതികളുടെ ആകസ്മിക മരണങ്ങളിൽ ദുരൂഹതയുണ്ടെന്ന് പറഞ്ഞ നിലപാടിൽ ഉറച്ചു നിൽക്കുന്നതായി കെ.എം. ഷാജി ആവർത്തിച്ചു.മലപ്പുറം പെരുമയിൽ ഓവറോൾ ചാമ്പ്യന്മാരായ മണ്ഡലങ്ങൾക്കുള്ള ട്രോഫികൾ പരിപാടിയിൽ വിതരണം ചെയ്തു. കോട്ടക്കൽ മണ്ഡലം ഒന്നാം സ്ഥാനവും കൊണ്ടോട്ടി, മങ്കട മണ്ഡലങ്ങൾ രണ്ടും മൂന്നും സ്ഥാനങ്ങളും കരസ്ഥമാക്കി. സിറ്റി എക്സ്ചേഞ്ച് സി.ഇ.ഒ ഷറഫ് പി. ഹമീദ്, പെരുമ ഓർഗനൈസിങ് കമ്മിറ്റി ചെയർമാൻ കെ. മുഹമ്മദ് ഈസ തുടങ്ങിയവർ സംസാരിച്ചു. ഖത്തർ പൊലീസ് സ്പോർട്സ് ഫെഡറേഷൻ ലെഫ്റ്റൻ മുഹമ്മദ് അഹമ്മദ് ഖലഫ് അൽ ഷമാലി പങ്കെടുത്തു. ഐ.എസ്.സി പ്രസിഡന്റ് ഇ.പി. അബ്ദുറഹിമാൻ, ഇൻകാസ് പ്രസിഡന്റ് ഹൈദർ ചുങ്കത്തറ, അലി ഇന്റർനാഷനൽ ഓപറേഷൻ മാനേജർ നൗഫൽ ഈസ, കെ.എം.സി.സി അഡ്വൈസറി ബോർഡ് വൈസ് ചെയർമാന്മാരായ എസ്.എ.എം ബഷീർ, അബ്ദുന്നാസർ നാച്ചി, സിവി ഖാലിദ്, പി.വി മുഹമ്മദ് മൗലവി, സംസ്ഥന ആക്ടിങ് ജനറൽ സെക്രട്ടറി അഷ്റഫ് ആറളം, ട്രഷറർ പി.എസ്.എം ഹുസൈൻ, വൈസ് പ്രസിഡന്റ് സിദ്ദീഖ് വാഴക്കാട്, ഡോ. അമാനുല്ല വടക്കാങ്ങര മറ്റു സംസ്ഥാന ഭാരവാഹികൾ, വിവിധ ജില്ലാ ഭാരവാഹികൾ, മറ്റു സംഘടനാ നേതാക്കൾ പരിപാടിയിൽ പങ്കെടുത്തു.
പ്രശസ്ത മാപ്പിളപ്പാട്ട് ഗായിക രഹ്ന, സയ്യിദ് മഷൂദ് തങ്ങൾ, റിയാസ് കരിയാട്, ശിവപ്രിയ തുടങ്ങിയവർ ഇശൽ പെരുമക്ക് നേതൃത്വം നൽകി.
കെ.എം.സി.സി മലപ്പുറം ജില്ല ജനറൽ സെക്രട്ടറി അബ്ദുൽ അക്ബർ വെങ്ങശ്ശേരി സ്വാഗതവും ട്രഷറർ റഫീഖ് പള്ളിയാളി നന്ദിയും പറഞ്ഞു. ഇസ്മായിൽ ഹുദവി ഖിറാഅത്ത് നിർവഹിച്ചു. ജില്ല ഭാരവാഹികളായ മെഹബൂബ് നാലകത്ത്, അബ്ദുൽ ജബ്ബാർ പാലക്കൽ, ശരീഫ് വളാഞ്ചേരി, മുഹമ്മദ് ലയിസ് കുനിയിൽ, മജീദ് പുറത്തൂർ, മുനീർ പട്ടർകടവ്, ഷംസീർ മാനു, വിവിധ മണ്ഡലം ഭാരവാഹികൾ, സബ് കമ്മിറ്റികളുടെ ഭാരവാഹികൾ, മലപ്പുറം പെരുമ ഓർഗനൈസിങ് കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി. അബി ചുങ്കത്തറ ആങ്കറായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.