ആൻറി ഡോപിംഗ് ലാബിെൻറ  സസ്​പെൻഷൻ ‘വാഡ’റദ്ദാക്കി

ദോഹ: ഖത്തർ ആൻറി ഡോപിംഗ് ലാബിന് മേൽ ചുമത്തിയിരുന്ന സസ്പെൻഷൻ ലോക ഉത്തേജക വിരുദ്ധ ഏജൻസി(വാഡ) എടുത്തു കളയുകയും അംഗീകാരം പുനസ്ഥാപിക്കുകയും ചെയ്തു. ലാബുകളുടെ അന്താരാഷ്ട്ര നിലവാരം ഉറപ്പുവരുത്തുന്നതിനായുള്ള ‘വാഡ’യുടെ നിർദേശങ്ങൾ ദോഹയിലെ ലാബ് നടപ്പിലാക്കിയതിനെ തുടർന്നാണ് സസ്പെൻഷൻ റദ്ദാക്കിക്കൊണ്ട് ലാബി​െൻറ അംഗീകാരം ‘വാഡ’ പുനസ്ഥാപിച്ചത്. 
മൂത്ര–രക്ത പരിശോധനകൾ പൂർത്തീകരിക്കുന്നതിനാവശ്യമായ മുഴുവൻ ആവശ്യങ്ങളും ദോഹ ആൻറി ഡോപിംഗ് ലാബ് അംഗീകരിച്ചിട്ടുണ്ട്. ദോഹയിലെ ലാബി​െൻറ അംഗീകാരം എടുത്ത് കളഞ്ഞ് അഞ്ച് മാസത്തിന് ശേഷം വീണ്ടും പുനസ്ഥാപിക്കാനായതിൽ ‘വാഡ’ക്ക് സന്തോഷമുണ്ടെന്ന് ‘വാഡ’ ഡയറക്ടർ ജനറൽ ഒലിവിയർ നിഗ്ലി പറഞ്ഞു. അംഗീകാരം നേടിയെടുക്കുന്നതിനായി ലാബി​െൻറ ഭാഗത്ത് നിന്നുണ്ടായ സഹകരണത്തെ അദ്ദേഹം പ്രശംസിക്കുകയും ചെയ്തു. കഴിഞ്ഞ വർഷം നവംബർ ഏഴിനാണ് ഖത്തർ ആന്റി ഡോപിംഗ് ലാബി​െൻറ അംഗീകാരം ലോക ഉത്തേജക വിരുദ്ധ ഏജൻസി എടുത്ത് കളഞ്ഞത്. 
മൂത്ര–രക്ത പരിശോധനകളടക്കം എല്ലാ വിധ പരിശോധനകളും ലാബിൽ നടത്തുന്നതും ഏജൻസി തടഞ്ഞിരുന്നു. ലാബുകളുടെ അന്താരാഷ്ട്ര നിലവാരം ഉറപ്പുവരുത്തുന്നതിനുള്ള ഏജൻസിയുടെ നിർദേങ്ങളും മാനദണ്ഡങ്ങളും പാലിക്കുന്നതിൽ പരാജയപ്പെട്ടതാണ് സസ്പെൻഷന് കാരണമായത്. ലാബിനെ സംബന്ധിച്ച് ഒരു സംശയും ഉണ്ടായിട്ടില്ലെന്നും കൂടാതെ ലാബിനെതിരെ ഏതെങ്കിലും തരത്തിലുള്ള ഗൂഢാലോചനകളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും അന്ന് ‘വാഡ’ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ റോബർട്ട് കോഹ്ലർ വ്യക്തമാക്കിയിരുന്നു. 
ലാബി​െൻറ അംഗീകാരം എടുത്തു കളഞ്ഞ നടപടിയിൽ ഖത്തർ ഒളിംപിക് കമ്മിറ്റിയോട് ‘വാഡ’ തലവൻ ൈക്രഗ് റീഡി നേരത്തെ മാപ്പ് ചോദിക്കുകയും ഖേദം രേഖപ്പെടുത്തുകയും ചെയ്തിരുന്നു. 

Tags:    
News Summary - lab

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.