എ​ണ്ണ വി​പ​ണി സ്ഥി​ര​ത​യെ പി​ന്തു​ണ​ക്ക​ൽ; കു​വൈ​ത്ത് പ്ര​ധാ​ന പ​ങ്ക് വ​ഹി​ക്കു​ന്ന​ത് തു​ട​രും -എ​ണ്ണ മ​ന്ത്രി

കു​വൈ​ത്ത് സി​റ്റി: എ​ണ്ണ വി​പ​ണി സ്ഥി​ര​ത വ​ർ​ധി​പ്പി​ക്കു​ന്ന​തി​ലും ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട സം​രം​ഭ​ങ്ങ​ളെ പി​ന്തു​ണ​ക്കു​ന്ന​തി​ലും കു​വൈ​ത്ത് നേ​തൃ​പ​ര​വും ഉ​ത്ത​ര​വാ​ദി​ത്ത​മു​ള്ള​തു​മാ​യ പ​ങ്കു​വ​ഹി​ക്കു​ന്ന​ത് തു​ട​രു​മെ​ന്ന് എ​ണ്ണ മ​ന്ത്രി താ​രി​ഖ് അ​ൽ റൂ​മി വ്യ​ക്ത​മാ​ക്കി.

സം​യു​ക്ത മ​ന്ത്രി​ത​ല ഉ​ൽ​പാ​ദ​ന നി​യ​ന്ത്ര​ണ സ​മി​തി​യു​ടെ (ജെ.​എം.​എം.​സി) 59ാമ​ത് യോ​ഗ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

വി​പ​ണി സ്ഥി​ര​ത വ​ർ​ധി​പ്പി​ക്കു​ന്ന​തി​നും പൊ​തു​ല​ക്ഷ്യ​ങ്ങ​ൾ കൈ​വ​രി​ക്കു​ന്ന​തി​നും സു​സ്ഥി​ര വി​ക​സ​നം പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നും ല​ക്ഷ്യ​മി​ട്ടു​ള്ള സം​രം​ഭ​ങ്ങ​ളെ പി​ന്തു​ണ​ക്കു​ന്ന​തി​ൽ കു​വൈ​ത്ത് നേ​തൃ​പ​ര​വും ഉ​ത്ത​ര​വാ​ദി​ത്ത​മു​ള്ള​തു​മാ​യ പ​ങ്കു​വ​ഹി​ക്കു​ന്ന​ത് തു​ട​രും. ഒ​പെ​ക് രാ​ജ്യ​ങ്ങ​ൾ ത​മ്മി​ലു​ള്ള സ​ഹ​ക​ര​ണ​മാ​ണ് സു​സ്ഥി​ര സ്ഥി​ര​ത കൈ​വ​രി​ക്കാ​നു​ള്ള മാ​ർ​ഗം. അ​ത് സ​ന്തു​ലി​താ​വ​സ്ഥ ഉ​റ​പ്പാ​ക്കു​ക​യും ആ​ഗോ​ള സാ​മ്പ​ത്തി​ക വ​ള​ർ​ച്ച നി​റ​വേ​റ്റു​ക​യും ചെ​യ്യു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.വി​പ​ണി സ​ന്തു​ലി​താ​വ​സ്ഥ​യും വി​ത​ര​ണ സു​ര​ക്ഷ​യും ഉ​റ​പ്പാ​ക്കു​ന്ന​തി​ന് കൂ​ടു​ത​ൽ ജാ​ഗ്ര​ത പു​ല​ർ​ത്ത​ൽ, വ്യാ​പാ​ര-​സാ​മ്പ​ത്തി​ക വെ​ല്ലു​വി​ളി​ക​ളും ഭൗ​മ​രാ​ഷ്ട്രീ​യ സം​ഘ​ർ​ഷ​ങ്ങ​ളും, ആ​ഗോ​ള എ​ണ്ണ വി​പ​ണി​യി​ലെ പു​തി​യ സം​ഭ​വ​വി​കാ​സ​ങ്ങ​ൾ എ​ന്നി​വ യോ​ഗം ച​ർ​ച്ച ചെ​യ്ത​താ​യി മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

ക​ഴി​ഞ്ഞ മാ​സ​ങ്ങ​ളി​ലെ അ​സം​സ്കൃ​ത എ​ണ്ണ ഉ​ൽ​പാ​ദ​ന ഡേ​റ്റ ക​മ്മി​റ്റി വി​ല​യി​രു​ത്തി.

വി​പ​ണി സ്ഥി​ര​ത​യെ പി​ന്തു​ണ​ക്കു​ന്ന​തി​നാ​യി എ​ട്ട് ഒ​പെ​ക് പ്ല​സ് അം​ഗ രാ​ജ്യ​ങ്ങ​ൾ ഉ​ൽ​പാ​ദ​ന​ത്തി​ൽ ന​ട​ത്തി​യ സ്വ​മേ​ധ​യാ ഉ​ള്ള ക്ര​മീ​ക​ര​ണ​ങ്ങ​ളെ അ​ഭി​ന​ന്ദി​ച്ചു. 

Tags:    
News Summary - Kuwait will continue to play a key role in supporting oil market stability - Oil Minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.