അമീറുമായി കുവൈത്ത് അമീർ കൂടിക്കാഴ്​ച്ച നടത്തി

ദോഹ: ഖത്തറുമായി സൗദി, യു.എ.ഇ തുടങ്ങിയ രാജ്യങ്ങൾ നയതന്ത്ര ബന്​ധം വിച്​ഛേദിച്ച സംഭവത്തിൽ, അനുരഞ്​ജനത്തിനായി ഖത്തറിലെത്തിയ കുവൈത്ത് അമീർ ശൈഖ്​ സബാഹ് അൽഅഹ്മദ് അൽ ജാബിർ അൽ സബാഹ്​ ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുമായി ചർച്ച നടത്തി.
 ബുധനാഴ്​ച്ചയാണ്​ കുവൈത്ത്​ അമീർ ദുബായിൽ നിന്ന്​ ദോഹയിലെത്തിയത്​. 

രാജ്യത്ത്​ എത്തിയ ശൈഖ്​ സബാഹ് അൽഅഹ്മദ് അൽ ജാബിർ അൽ സബാഹിക്ക്​ ഉജ്ജ്വല സ്വീകരണമാണ്​ ലഭിച്ചത്​. അദ്ദേഹത്തെ സ്വീകരിച്ചാനയിക്കാൻ അമീറും മന്ത്രിമാരും ഒൗദ്യോഗിക പ്രതിനിധികളും എത്തിയിരുന്നു. തുടർന്ന്​ നടന്ന കൂടിക്കാഴ്​ച്ചയും സൗഹാർദ്ദപരമായിരുന്നു. ഗൾഫ്​ മേഖലയിൽ ഉണ്ടായിരിക്കുന്ന പ്രതിസന്​ധി പരിഹരിക്കാൻ കുവൈത്ത്​ അമീർ നടത്തുന്ന ​പരിശ്രമങ്ങൾക്ക്​ ഖത്തർ അമീർ നന്ദിയും അഭിനന്ദനവും അറിയിച്ചു. കുവൈത്ത്​ അമീറി​​​െൻറ ഇടപെടലിനെ പൊതുവെ ഏവരും പ്രതീക്ഷയോടെയാണ്​ കാണ​ുന്നത്​. എന്നാൽ കൂടിക്കാഴ്​ച്ചയുടെ വിശദാംശങ്ങൾ അറിവായിട്ടില്ല.

Tags:    
News Summary - kuwait ameer

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.