ഇൻകാസ് കുറ്റ്യാടി മണ്ഡലം കമ്മിറ്റി നേതൃത്വത്തിൽ സംഘടിപ്പിച്ച രക്തദാന ക്യാമ്പിൽനിന്ന്
ദോഹ: ഇൻകാസ് ഖത്തർ കുറ്റ്യാടി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധിജയന്തി ആഘോഷങ്ങളുടെ ഭാഗമായി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. വെള്ളിയാഴ്ച ഖത്തർ ഇന്റർനാഷനൽ ബ്ലഡ് ഡൊണേഷൻ സെന്ററിൽ നടന്ന ക്യാമ്പിൽ നൂറോളം പേർ പങ്കെടുത്തു.
ബി നെഗറ്റീവ്, എ ബി നെഗറ്റീവ് തുടങ്ങിയ അപൂർവ രക്തഗ്രൂപ്പുകൾവരെ ദാനംചെയ്യാൻ ദാതാക്കൾ എത്തിയിരുന്നു. ക്യാമ്പിൽ പങ്കാളിയായവർക്കായി അൽ സഫ മെഡിക്കൽ പോളിക്ലിനിക്കിന്റെ ഹെൽത്ത് ചെക്കപ് കൗണ്ടർ സൗകര്യം ഒരുക്കിയിരുന്നു. പ്രിവിലേജ് കാർഡ്, സൗജന്യ കൺസൽട്ടേഷൻ കൂപ്പൺ എന്നിവയും വിതരണം ചെയ്തു.
ജില്ലാ പ്രസിഡന്റ് വിപിൻ മേപ്പയൂർ, രക്ഷാധികാരി അഷ്റഫ് വടകര, കുറ്റ്യാടി നിയോജകമണ്ഡലം പ്രസിഡന്റ് വിനീഷ് അമരാവതി, മുനവർ, സദ്ദാം പുത്തൻപുരക്കൽ, ജില്ല ജനറൽ സെക്രട്ടറി മുഹമ്മദ് അലി വാണിമേൽ, ജില്ല ട്രഷറർ ഹരീഷ് കുമാർ തുടങ്ങിയവർ നേതൃത്വം നൽകി. ഐ.സി.ബി.എഫ് മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങളായ അബ്ദുൽ റഊഫ് കൊണ്ടോട്ടി, വർക്കി ബോബൻ എന്നിവർ ക്യാമ്പ് സന്ദർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.