???? 2020 ????? ????? ???????????????? ????????? ????????????? ??????? ??????????????

ഖുംറ 2020 എഡിഷൻ : ഓണ്‍ലൈന്‍ മെൻറര്‍ഷിപ്പ് തുടങ്ങി

ദോഹ: ഖുംറ 2020 എഡിഷൻ ഫിലിം ഫെസ്​റ്റിവെലിൻെറ ഓണ്‍ലൈന്‍ മ​െൻറര്‍ഷിപ്പ് പരിപാടിക്ക് ദോഹ ഫിലിം ഇന്‍സ്റ്റിറ്റ്യൂട് ട് തുടക്കമിട്ടു. കോവിഡ് 19 പകരുന്നതിനെ തുടര്‍ന്ന് റദ്ദാക്കിയ പരിപാടിക്ക് പകരമായാണ് ഓണ്‍ലൈന്‍ ഫോര്‍മാറ്റ് തയ്യാറാക്കിയത്. ഓണ്‍ലൈന്‍ പ്രോഗ്രാമിൻെറ ഭാഗമായി മ​െൻറര്‍ഷിപ്പ് യോഗങ്ങള്‍, ഇന്‍ഡസ്ട്രി ബന്ധങ്ങള്‍, മാച്ച്മെയ്ഡ് യോഗങ്ങള്‍, വര്‍ക്ക് ഇന്‍ പ്രോഗ്രസ് തുടങ്ങിയവയാണ് നടത്തുന്നത്.


ഖുംറയുടെ പ്രധാന ശ്രദ്ധേയ പരിപാടികളെല്ലാം ചേര്‍ത്താണ് മ​െൻറര്‍ഷിപ്പ് സെഷനുകള്‍ തയ്യാറാക്കിയിരിക്കുന്നത്. സ്ക്രിപ്റ്റ് കണ്‍സള്‍ട്ടേഷന്‍സ്, വികസനം, എഡിറ്റിംഗ് കണ്‍സള്‍ട്ടേഷന്‍, റഫ്കട്ട് കണ്‍സള്‍ട്ടേഷന്‍, പ്രൊജക്ട് കോച്ചിംഗ്, ഫെസ്റ്റിവല്‍ സ്ട്രാറ്റജീസ്, വില്‍പ്പന വിതരണ നയങ്ങള്‍ തുടങ്ങിയവ ചേര്‍ത്താണ് ഓണ്‍ലൈന്‍ പദ്ധതി തയ്യാറാക്കിയത്. പദ്ധതിയുടെ വിശദ വിവരങ്ങള്‍ അടങ്ങിയ ഡിജിറ്റല്‍ ലക്കം പുറത്തിറക്കിയിട്ടുണ്ട്.

Tags:    
News Summary - kumra 2020-qatar-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.