17ാമത് എജുക്കേഷൻ എക്സലൻസ് അവാർഡ് ജേതാക്കൾക്കൊപ്പം അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി
ദോഹ: വിദ്യാഭ്യാസ മേഖലയിൽ മികവു പുലർത്തിയ വിദ്യാർഥികൾക്കുള്ള എജുക്കേഷൻ എക്സലൻസ് പുരസ്കാരങ്ങൾ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി വിതരണം ചെയ്തു. ദോഹ ഷെറാട്ടൺ ഹോട്ടലിൽ നടന്ന ചടങ്ങിൽ ബിരുദാനന്തര ബിരുദം, ഗവേഷണ ബിരുദം, സർവകലാശാല, സെക്കൻഡറി, സ്കൂൾ തുടങ്ങിയ വിവിധതലങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെച്ച വിദ്യാർഥികളും വിവിധ സ്കൂകളുകളെ നേട്ടത്തിലേക്ക് നയിച്ച അധ്യാപകരും ഉൾപ്പെടെ 60 പേർ പുരസ്കാരങ്ങൾക്ക് അർഹരായി.
ചടങ്ങിൽ വിദ്യാഭ്യാസ ഉന്നത വിദ്യഭ്യാസ മന്ത്രി ബുഥൈന ബിൻത് അലി അൽ ജാബിർ അൽ നുഐമി, അവാർഡ് ജേതാക്കളുടെ പ്രതിനിധിയായി അഹമ്മദ് അലി മുഹമ്മദ് അൽ കുവാരി എന്നിവർ സംസാരിച്ചു. ചടങ്ങിൽ ശൂറാ കൗൺസിൽ സ്പീക്കർ ഹസൻ ബിൻ അബ്ദുല്ല അൽ ഗാനിം, മന്ത്രിമാർ, ഉന്നത ഉദ്യോസ്ഥർ, അധ്യാപകർ, രക്ഷിതാക്കൾ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.