കെ.പി.എൽ സീസൺ 5 ചാമ്പ്യന്മാരായ ടീം ന്യൂബസാർ ട്രോഫി ഏറ്റുവാങ്ങുന്നു
ദോഹ: ഖത്തർ കൂറ്റനാട് ജനകീയ കൂട്ടായ്മ നടത്തിയ കെ.പി.എൽ സീസൺ 5 ക്രിക്കറ്റ് ടൂർണമെന്റിൽ ടീം ന്യൂ ബസാർ ചാമ്പ്യന്മാർ. തുമാമയിലെ ക്രീക്ക് ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന വാശിയേറിയ മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ ബ്ലൂ വെയിൽസിനെ 10 വിക്കറ്റിനാണ് കീഴടക്കിയത്. സൂപ്പർ കിങ്സ് മൂന്നാംസ്ഥാനവും ദോഹ യുനൈറ്റഡ് നാലാം സ്ഥാനവും കരസ്ഥമാക്കി. പ്ലയർ ഓഫ് ദ സീരീസ് ആയി ആഷിഖ് ന്യൂ ബസാറിനെയും ഏറ്റവും നല്ല ബാറ്റ്സ്മാനായി ആബിദ് ന്യൂ ബസാറിനെയും തെരഞ്ഞെടുത്തു. ഏറ്റവും നല്ല ബൗളർ ആഷിഫും കീപ്പർ ജലാലുമാണ്.
വിവിധ മത്സരങ്ങളിൽ ശിഹാബ് ഷെബു, ഫൈസൽ (സൂപ്പർ കിങ്സ്), ഫാസിൽ (ബ്ലൂ വെയിൽസ്), ആഷിഫ് (ന്യൂ ബസാർ), ഷബീൽ എ.വി. (ബ്ലൂ വെയിൽസ്) എന്നിവർ മാൻ ഓഫ് ദ മാച്ച് ആയും തെരഞ്ഞെടുക്കപ്പെട്ടു. പ്രസിഡന്റ് ഷമീർ ടി.കെ. ഹസ്സൻ, സെക്രട്ടറി ഷറഫുദ്ദീൻ, ട്രഷറർ മുനീർ സുലൈമാൻ, നാസർ പി.എ, ജലീൽ എ.വി, സക്കീർ വി.പി, ബുക്കാർ, ഷാജി എ.വി, അഫ്സൽ കരീം, പ്രഗിൻ, എ.വി. കാദർ, നജീബ് അബൂബക്കർ, ഫൈസൽ അലി, സലിം കെ.വി, റുബീഷ്, സ്മിജൻ ബാബു, കബീർ, ഷാജി തുടങ്ങിയവർ നേതൃത്വം നൽകി.
രണ്ടു മാസം നീളുന്ന സ്പോർട്സ് കാർണിവലിന്റെ ഭാഗമായാണ് ക്രിക്കറ്റ് ടൂർണമെന്റ് സംഘടിപ്പിച്ചത്. നവംബർ 21ന് ഫുട്ബാൾ ടൂർണമെന്റും തുടർന്ന് വടംവലി, കാരംസ്, ചെസ്സ് തുടങ്ങിയ മത്സരങ്ങളും നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.