Posted On
date_range Updated On
date_range കോഴിക്കോട് സ്വദേശി ഖത്തറിൽ മരിച്ചു
ദോഹ: കോഴിക്കോട് സ്വദേശിയായ ഖത്തർ പ്രവാസി മരണപ്പെട്ടു. കോഴിക്കോട് സിറ്റി ചാലപ്പുറം ശീമാൽ വീട്ടിൽ കുന്നത്തൊടി അബ്ദുൽ റസാഖ് (69) ആണ് തിങ്കളാഴ്ച രാവിലെ ദോഹയിൽ മരിച്ചത്. മലപ്പുറം സ്വദേശിയായ ഇദ്ദേഹം പിന്നീട് കോഴിക്കോട് സ്ഥിരതാമസമാക്കുകയായിരുന്നു. ദോഹ അൽഷാഹ്രി ഇലക്ട്രോണിക്സ് ജീവനക്കാരനാണ്.
ഭാര്യ: ആയിരണം വീട് ആയിഷ സാബിറ (നടക്കാവ്). മക്കൾ: യുസ്റ ഫാത്തിമ, ബാസിത്, അനുഷിർ, പരേതനായ ജിസാൻ.
മരുമകൾ: ആശ്മിന ബാസിത്, റിഫാസ് (എം.ഇ.എസ് ഖത്തർ). നടപടികൾ പൂർത്തിയായ ശേഷം മൃതദേഹം അബുഹമൂർ ഖബറിസ്ഥാനിൽ സംസ്കരിക്കുമെന്ന് കെ.എം.സി.സി മയ്യിത്ത് പരിപാലന കമ്മിറ്റി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.