ഞാൻ ജനിച്ചുവളർന്നത് കണ്ണൂരിലെ കൊയ്യം എന്ന പുഴയുടെ തീരത്തുള്ള അതിമനോഹരമായ ഗ്രാമത്തിലാണ്. അവിടെ ഭൂരിപക്ഷവും മുസ്ലീം സഹോദരങ്ങളാണ്. അന്നും ഇന്നും ഞങ്ങളുടെ സാഹോദര്യം അതിരുകളില്ലാത്തതാണ്. ഇന്ന് വർഗീയതയും ചേരിതിരിവും പ്രചരിപ്പിക്കാനും അതിെൻറ പേരിലുള്ള കോലഹലങ്ങളും ശക്തമാക്കാൻ ശ്രമിക്കുന്നവരോട് എനിക്ക് വെറുപ്പ് തോന്നാൻ കാരണവും ഞാൻ ജനിച്ച കാലം മുതലെ അനുഭവിച്ചറിഞ്ഞ മതസൗഹാർദത്തിെൻറയും സ്നേഹത്തിെൻറയും ആഴംകൊണ്ടാണന്ന് സംശയമില്ലാെത എനിക്ക് പറയാൻ കഴിയും. ഇൗ നോമ്പ് കാലത്തെ കുറിച്ച് പറയുേമ്പാൾ എനിക്ക് എെൻറ നാട്ടിലെ ഉമ്മമാർ ഉണ്ടാക്കി വിളമ്പിയ അപ്പത്തരങ്ങളുടെ രുചി നാവിലൂറും. നോമ്പ് കാലത്ത് കൊയ്യത്തിലെ പ്രായം ചെന്ന ഉമ്മമാർ പലതരം പലഹാരങ്ങളുണ്ടാക്കി നോമ്പ് തുറക്കാൻ ഞങ്ങളെ ക്ഷണിക്കും. ഇനി ചെല്ലാൻ മറന്നുപോയാൽ അവർ ‘പലതരം രുചികൾ’ കൊട്ടയിലാക്കി വീട്ടിൽകൊണ്ടുത്തരും.
അതിെൻറ മധുരിമയും ഒാർമകളും ഒരിക്കലും മനസിൽ നിന്നും വിട്ടുപോകില്ല. ഞങ്ങളുടെ നാട്ടിൽ ഒാണവും പെരുന്നാളും വിഷുവും എല്ലാം ഒന്നുപോലെ ആഘോഷിച്ചത് ഒരുമയുടെ സംഗീതം ഞങ്ങളുടെ ഹൃദയത്തിലുണ്ടാക്കി. അന്ന് കുട്ടികൾ പേരിെൻറ പിന്നിലുള്ള ജാതിേയാ മതമോ അന്വേഷിച്ചില്ല. ആ സൗഹൃദം ഇന്നും ഞങ്ങളുടെ നാടിനുണ്ട്. ഞാൻ വിദ്യാഭ്യാസത്തിനുശേഷം മാതൃഭൂമിയിൽ പ്രസ്േഫാേട്ടാഗ്രാഫറായി ജോലി കിട്ടി പ്പോയി. ആലപ്പുഴയിൽ ചെന്നപ്പോൾ സുബൈറിക്കായെ പരിചയപ്പെട്ടു. ആ കുടുംബത്തിെൻറ നൻമയും സ്നേഹവും എനിക്ക് അനുഗ്രഹമായിരുന്നു. ആലപ്പുഴയിൽ നിന്ന് സ്ഥലംമാറ്റം ലഭിച്ച് കോഴിക്കോട്ട് എത്തിയപ്പോൾ അയലത്തെ ആമിനാത്തയുടെ കാരുണ്യവും അനുഭവിക്കാൻ കഴിഞ്ഞു. റമദാൻ കാലങ്ങളിൽ ആ സ്നേഹവും അതിഥി സൽക്കാരവും പൂത്തുലയും. രക്തബന്ധം പോലുള്ള സ്നേഹമായിരുന്നു അവിടെ നിന്നെല്ലാം ലഭിച്ചത്. സുബൈറിക്കായും ആമിനാത്തയും എന്നെ കണ്ടത് മകനെപ്പോലെയായിരുന്നു.
കോഴിക്കോട് കാരപറമ്പിൽ താമസിക്കുേമ്പാഴാണ് ആമിനാത്തയുടെ നോമ്പ് വിഭവങ്ങൾ കഴിക്കാനുള്ള ഭാഗ്യം ലഭിക്കുന്നത്. ആ രുചിയും നിഷ്കളങ്കമായ സ്നേഹവും മറക്കാൻ കഴിയില്ല. വിവാഹശേഷം എെൻറ ഭാര്യക്കും അവരുടെ സ്നേഹം ലഭിച്ചു. എന്തെന്ത് ഭക്ഷണങ്ങളാണ് അവർ ഉണ്ടാക്കി മക്കളെപ്പോലെ അരുമയോടെ ഞങ്ങളെ തീറ്റിപ്പിച്ചത്. ഇൗ റമദാനിലും ഞങ്ങൾ മനസുകൊണ്ട് പ്രിയപ്പെട്ട സ്നേഹിതരുടെ നോമ്പുതുറ വേളകളിലേക്ക് പോകും. കാരണം വെറും ഭക്ഷണമല്ല അതൊന്നും. ഹൃദയംഗമമായ സ്നേഹവും സാഹോദര്യവും ആണ് ആ രുചിയെ മറക്കാൻ കഴിയാത്തതാക്കിയത്. ഒപ്പം ആ നോമ്പുകാലങ്ങളെയും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.